18 October Friday

ഇനി കലയുടെ നാളുകൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

പെരിയയിലെ ഉദുമ സി –- മെറ്റ് നഴ്സിങ്‌ കോളേജിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാല യൂണിയൻ ഉത്തരമേഖലാ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ നടി സി പി ശുഭ ഉദ്ഘാടനംചെയ്യുന്നു

പെരിയ
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല യൂണിയൻ ഉത്തരമേഖലാ കലോത്സവത്തിന് പെരിയ ആയമ്പാറയിലെ ഉദുമ സി –- മെറ്റ് നഴ്സിങ്‌ കോളേജിൽ തുടക്കം. 
സ്‌റ്റേജിതര മത്സരങ്ങൾ ചലച്ചിത്ര താരം സി പി ശുഭ ഉദ്ഘാടനംചെയ്തു. സർവകലാശാല യൂണിയൻ ചെർമാൻ ബി കനിഷ്ക അധ്യക്ഷയായി. പ്രിൻസിപ്പൽ ജെയിംസ് ചാക്കോ, വൈസ് പ്രിൻസിപ്പൽ സ്മിതാറാണി, സംഘാടക സമിതി കൺവീനർ കെ പ്രണവ്,  ഋഷിത സി പവിത്രൻ,  കോളേജ് സൂപ്രണ്ട് പി സലീം, ആലിയ ഹന്ന ഫരീദ്, ബാബു കല്യോട്ട് എന്നിവർ സംസാരിച്ചു. പി ശ്രീതുൽ സ്വാഗതവും മായാ ശ്രീനിവാസ് നന്ദിയും പറഞ്ഞു. കലോത്സവം 20ന്‌ സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top