19 December Thursday

വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതിൽ കേരളം മാതൃക: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

കണ്ണൂർ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ആദ്യഘട്ടമായി നിര്‍മിച്ച പുതിയകെട്ടിടം 
മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യുന്നു

 കണ്ണൂർ

വിദഗ്ധതൊഴിലാളികളെ സൃഷ്ടിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കണ്ണൂർ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഒന്നാംഘട്ടമായി 4.1 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോളാർ ടെക്നീഷ്യൻ, ത്രീഡി പ്രിന്റിങ് എന്നീ നൂതന ട്രേഡുകൾ കണ്ണൂർ ഗവ. ഐടിഐയിൽ അനുവദിച്ച്‌  അടുത്തവർഷം പ്രവർത്തന സജ്ജമാക്കും. ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് ട്രേഡിന് പിഎസ്‌സി അംഗീകാരം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ വിഭാഗത്തിൽ അവാർഡ് നേടിയ വിദ്യാർഥി അഭിനവിനെയും മെന്റർ എം എം മനോജിനെയും മന്ത്രി ആദരിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
കെഎഎസ്ഇ പ്രൊജക്ട് മാനേജർ എസ് ശിവദത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ഓഫ് ട്രെയിനിങ് ആൻഡ് സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് അഡ്‌വൈസർ സൂഫിയാൻ അഹമ്മദ്, കണ്ണൂർ റീജണൽ ഡയറക്ടറേറ്റ് ജോ. ഡയറക്ടർ പി വാസുദേവൻ, ട്രെയിനിങ് ഡയറക്ടറേറ്റ് ജോ. ഡയറക്ടർ എ ഷമ്മി ബക്കർ, കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ ടി ഗംഗാധരൻ, വ്യവസായ പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ സുരേഷ് കുമാർ, വ്യവസായ പരിശീലന വകുപ്പ് കോഴിക്കോട് മേഖലാ ട്രെയിനിങ് ഇൻസ്പെക്ടർ എസ് വി അനിൽകുമാർ, കണ്ണൂർ ഐടിഐ പ്രിൻസിപ്പൽ ബി എസ് ദിലീപൻ, പ്രമോദ് ചാത്തമ്പള്ളി, എം പി വത്സൻ, ഡോ. ജോസഫ് ബനബൻ, ടി മനോജ്കുമാർ, പി ഷാജി, രാഷ്ട്രീയപാർടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top