22 December Sunday
കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

എസ്‌എഫ്‌ഐയുടെ കോട്ടയായി കോട്ടയം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

എംജി സർവകലാശാലയ്‌ക്കു കീഴിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോൾ വൻ മുന്നേറ്റവുമായി എസ്‌എഫ്‌ഐ.

കോട്ടയം
 എംജി സർവകലാശാലയ്‌ക്കു കീഴിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോൾ വൻ മുന്നേറ്റവുമായി എസ്‌എഫ്‌ഐ. 
     ജില്ലയിലെ തെരഞ്ഞെടുപ്പ്‌ നടന്ന 36 കോളേജുകളിൽ 33 ഇടത്തും എസ്‌എഫ്‌ഐ യൂണിയൻ നേടി. കെഎസ്‌യുവിന്റെ കുത്തകയായിരുന്ന മാന്നാനം കെഇ രണ്ടുവർഷങ്ങൾക്കു ശേഷം എസ്‌എഫ്‌ഐ പിടിച്ചെടുത്തു. കെഎസ്‌യു, എബിവിപി, എംഎസ്‌എഫ്‌ അവിശുദ്ധ കൂട്ടുകെട്ടുകളെയും കുപ്രചാരണങ്ങളെയും തള്ളിക്കളഞ്ഞാണ്‌ വിദ്യാർഥികൾ എസ്‌എഫ്‌ഐക്കൊപ്പം നിലകൊണ്ടത്‌. നോമിനേഷൻ പ്രക്രിയ അവസാനിപ്പപ്പോൾ ജില്ലയിലെ 17 കോളേജുകളിൽ എസ്‌എഫ്‌എക്ക്‌ എതിരില്ലായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top