കോട്ടയം
പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന "മിഷൻ ഏകത' ഓൾ കേരള പെട്രോളിയം ഡീലർ കൺവൻഷൻ തിങ്കളാഴ്‌ച കുമരകം ബാക്ക്‌വാട്ടർ റിപ്പിൾസ് റിസോർട്ടിൽ നടക്കും. മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. പതിനൊന്ന് സംസ്ഥാനങ്ങളിലെ ഡീലർ സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന കൺവൻഷനിൽ ഫോറം ഓഫ് ലൈക്ക് മൈൻഡഡ് സ്റ്റേറ്റ്സിന്റെ കൺവീനർ നിശ്ചൽ സിംഗാനിയ വിശിഷ്ടാതിഥിയാകും. രാജ്യത്തെ ഡീലർ സമൂഹം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ കൺവൻഷനിൽ നടക്കുമെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ലീഗൽ സൊസൈറ്റി ചെയർമാൻ എ എം സജി, ജനറൽ സെക്രട്ടറി ടോം സ്കറിയ, എക്സിക്യൂട്ടിവ് അംഗങ്ങളായ ലൂക്ക് തോമസ്, വിനീത് ജേക്കബ് വർഗീസ്, ബിവിൻ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..