22 December Sunday

ജുവലറി ഉടമയിൽനിന്ന്‌ പണം 
തട്ടിയെടുത്ത സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024
ആറ്റിങ്ങൽ
നോട്ടിരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് ജുവലറി ഉടമയിൽനിന്ന്‌ പണം തട്ടിയെടുത്ത കേസിൽ മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം പള്ളിപ്പുറം തലയ്യോണം എസ്ജെ മൻസിലിൽ മുഹമ്മദ് ഷാൻ (34), കൊല്ലം  കുന്നത്തൂർ മാനാമ്പുഴ ചന്ദ്രവിലാസം വീട്ടിൽ ചന്ദ്രബാബു (62), കൊല്ലം ആയൂർ നീരായിക്കോട് ചരുവിള പുത്തൻവീട്ടിൽ ഗീവർഗീസ് (58) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ്‌  അറസ്റ്റ്‌ ചെയ്‌തത്‌. ഇവരെ റിമാൻഡ്‌ ചെയ്‌തു. ചിറ്റാറ്റിൻകര എംജി  റോഡിൽ ജുവലറി നടത്തുന്ന ശ്യാമിൽനിന്ന്‌ 2 ലക്ഷം രൂപ വാങ്ങി പകരം 5 ലക്ഷം രൂപയുടെ ഡോളർ നൽകാമെന്ന് പറഞ്ഞാണ്‌ പണം തട്ടിയത്‌. കള്ളനോട്ട്, കുഴൽപണം, പിടിച്ചുപറി, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണിവർ. 
ആറ്റിങ്ങലുള്ള സുഹൃത്ത് വഴിയാണ്‌ ശ്യാം ഇവരെ പരിചയപ്പെടുന്നത്‌. തുടർന്ന്‌, ചന്ദ്രബാബു അടൂരിൽവച്ച് ശ്യാമിൽനിന്ന്‌ ആദ്യം 80,000 രൂപ വാങ്ങി. തുടർന്ന് 1,20,000 രൂപ കൂടി നൽകി. വീണ്ടും തുക ആവശ്യപ്പെട്ടപ്പോൾ ശ്യാം തിരുവനന്തപുരത്തുള്ള സുഹൃത്തിനോട് പണം ചോദിച്ചു. സുഹൃത്താണ്‌ വിവരം  ജില്ലാ പൊലീസ് മേധാവിക്ക്‌ രഹസ്യമായി കൈമാറിയത്‌. എസ്എച്ച്ഒ ജി ഗോപകുമാർ, ജില്ലാ ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ സംഘം പിടിയിലായത്‌. എസ്ഐമാരായ ജിഷ്ണു, ദിലീപ്, എഎസ്ഐ രാജീവൻ, എസിപിഒമാരായ അനിൽകുമാർ, അരുൺകുമാർ, റിയാസ് എന്നിവരും സംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top