18 November Monday
സിപിഐ എം ഏരിയ സമ്മേളനം

നെയ്യാറ്റിൻകരയിൽ ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

സിപിഐ എം നെയ്യാറ്റിൻകര ഏരിയ സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (സ്വദേശാഭിമാനി ടൗൺഹാൾ) സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനം ചെയ്യുന്നു

നെയ്യാറ്റിൻകര
സിപിഐ എം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തിന്‌ ആവേശോജ്വല തുടക്കം. പ്രകടനത്തിനുശേഷം മുതിർന്ന ഏരിയ കമ്മിറ്റി അംഗം പി കെ രാജ്‌മോഹൻ പതാക ഉയർത്തി. സീതാറാം യെച്ചൂരി നഗറിൽ (സ്വദേശാഭിമാനി ടൗൺഹാൾ) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനം ചെയ്‌തു. പി കെ രാജ്‌മോഹൻ താൽക്കാലിക അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ എൻ എസ്‌ അജയകുമാർ സ്വാഗതം പറഞ്ഞു. 
കെ മോഹനൻ രക്തസാക്ഷി പ്രമേയവും കെ കെ ഷിബു, ഡബ്ല്യു ആർ ഹീബ എന്നിവർ പ്രത്യേക അനുശോചനപ്രമേയങ്ങളും ബി എസ്‌ ചന്തു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി ശിവൻകുട്ടി, ടി എൻ സീമ, ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി അജയകുമാർ, എൻ രതീന്ദ്രൻ, ബി പി മുരളി, ആർ രാമു, ഡി കെ മുരളി എന്നിവരും എംഎൽഎമാരായ സി കെ ഹരീന്ദ്രൻ,  കെ ആൻസലൻ എന്നിവരും പങ്കെടുത്തു. ഏരിയ സെക്രട്ടറി ടി ശ്രീകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള തീക്കതിർ, ദേശാഭിമാനി സപ്ലിമെന്റുകൾ പുത്തലത്ത്‌ ദിനേശൻ പ്രകാശിപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗം ആർ എസ് ബാലമുരളിയാണ് സ്വാഗത ഗാനം എഴുതിയത്.
പി കെ രാജ്‌മോഹൻ കൺവീനറും വി കേശവൻകുട്ടി, ബിന്ദുറാണി, സന്ദീപ്‌, അലിഫാത്തിമ, സുജിത്ത്‌ എന്നിവർ അംഗങ്ങളുമായ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വി രാജേന്ദ്രൻ കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും എൻ എസ്‌ ദിലീപ്‌ കൺവീനറായ മിനിറ്റ്‌സ്‌ കമ്മിറ്റിയും പി രാജൻ കൺവീനറായ പ്രമേയം കമ്മിറ്റിയും പ്രവർത്തിക്കുന്നു.  150 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. പ്രതിനിധി സമ്മേളനം തിങ്കളാഴ്‌ചയും തുടരും. സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ ചൊവ്വ റെഡ്‌ വളന്റിയർ മാർച്ചും പൊതുസമ്മേളനവും നടക്കും. വൈകിട്ട്‌ 5.30ന്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (അക്ഷയ കോംപ്ലക്‌സ്‌) നടക്കുന്ന പൊതുസമ്മേളനം കേളു ഏട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top