22 December Sunday

ഗുരുമന്ദിരത്തിനു നേരെ
വീണ്ടും ആക്രമണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

മുക്കംമ്പാലമൂട് ജങ്‌ഷനിലെ ഗുരുമന്ദിരത്തിന്റെ ചില്ലുകൾ തകർത്ത നിലയിൽ

നേമം  
പള്ളിച്ചൽ മുക്കംമ്പാലമൂട് ജങ്‌ഷനിലെ ഗുരുമന്ദിരത്തിന്റെ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ തകർത്തു. ചൊവ്വ പുലർച്ചെ ഒന്നോടെയാണ്‌ സംഭവം. മന്ദിരത്തിന്റെ ചില്ലുകൾ തകർത്ത അക്രമികൾ കാണിക്കവഞ്ചി മോഷ്ടിച്ചു. രണ്ട് ദിവസം മുമ്പ്‌ സമാന രീതിയിൽ നടുക്കാട് ജങ്‌ഷനിലെ ഗുരുമന്ദിരത്തിന്റെ ചില്ലുകളും തകർത്തിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. പ്രതിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.
പ്രതിഷേധയോഗം അമ്മാനിമല ക്രിസ്തുരാജ ദേവാലയം വികാരി ഷാജികുമാർ ഉദ്ഘാടനം ചെയ്തു. 
എസ്എൻഡിപി യോഗം നേമം യൂണിയൻ പ്രസിഡന്റ്‌ സുപ്രിയ സുരേന്ദ്രൻ അധ്യക്ഷനായി.  ഐ ബി സതീഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ, എസ് കെ പ്രീജ, കെ രാകേഷ്, എ പ്രതാപചന്ദ്രൻ,  മലയിൻകീഴ് വേണുഗോപാൽ, മുക്കംമ്പാലമൂട് ബിജു, സി ആർ സുനു, പുങ്കോട് സുനിൽ, ടി മല്ലിക, എ ടി മനോജ്, ഊരൂട്ടമ്പലം ജയചന്ദ്രൻ, നടുക്കാട് ബാബുരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top