10 September Tuesday

മീൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 19, 2023

കോട്ടയം ചുങ്കത്തെ മത്സ്യവിപണന കേന്ദ്രം

കോട്ടയം
ട്രോളിങ്‌ നിരോധനത്തിന് പുറമേ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൂടി വന്നതോടെ മീൻവില കുതിച്ചുയരുന്നു. എല്ലാത്തരം മീനുകൾക്കും 40–-50 ശതമാനം വില കൂടി. പലയിനങ്ങളും വിപണിയിൽ ലഭിക്കാതെയുമായി. ഇതോടെ പുഴമീനിനും വളർത്തുമീനിനും വില വർധിച്ചു.
ഒരുമാസം മുമ്പ് വരെ 120-–-140  രൂപയായിരുന്നു മത്തിയുടെ വില. ഇപ്പോഴത്‌ 260–-280 ആയി. 180–-200 രൂപയായിരുന്ന അയലയുടെയും കിളിയുടെയും വില 300 കടന്നു. ശരാശരി 200 രൂപയായിരുന്ന ചെമ്പല്ലിയുടെ വില 320–-340ൽ എത്തി. 120 ആയിരുന്ന കൊഴുവ വില ഇരട്ടിയായി.
വലിയ മീനുകളായ കേര, ഓലക്കൊടി തുടങ്ങിയവയുടെ വില 500 കടന്നു. കേരയ്‌ക്ക്‌ 360–-380ഉം ഓലക്കൊടിക്ക്‌ -420–-450 ആയിരുന്നു ഒരുമാസം മുമ്പ് വരെ. വില കൂടിയ നെയ്‌മീനിനും കാര്യമായി വിലകൂടി. ആയിരം–-1200 ആയിരുന്നത്‌ 1800 രൂപക്ക് മേലായി. തിലാപ്പിയക്ക്‌ മാത്രമാണ് കാര്യമായ വില കൂടാത്തത്‌. 120–-130 ആയിരുന്നത്‌ 140–-150 രൂപയായി.  
മീൻ കുറയുകയും വില കുതിച്ചുകയറുകയും ചെയ്തതോടെ പുഴമീൻ പിടിത്തവും വിപണനവും സജീവമായി. സ്വാഭാവികമായി ഇതിനും വില ഉയർന്നിട്ടുണ്ട്‌. കട്‌ള, രോഹു പോലുള്ളവയ്‌ക്ക്‌ 300 രൂപ വരെയാണ് വില. എന്നാൽ ഇവ പലതും രണ്ടു കിലോയിൽ ഏറെ വലിപ്പമുള്ള മീനുകളായതിനാൽ 500 രൂപയിൽ കൂടുതൽ മുടക്കി  മീൻ വാങ്ങുന്നവർ മാത്രമാണ്‌ പുഴമീൻ വിപണിയിൽ എത്തുന്നത്‌. ഫാമുകളിൽ വളർത്തുന്ന ഗിഫ്റ്റ് തിലാപ്പിയ പോലുള്ളവ മാത്രമാണ് സാധാരണക്കാരന് വാങ്ങാവുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top