തൃക്കരിപ്പൂർ
മഴക്കെടുതി രക്ഷാപ്രവർത്തനങ്ങളുടെ തിരക്കിനിടയിലും മോതിരം വിരലിൽ കുടുങ്ങിയ വിദ്യാർഥിക്ക് രക്ഷകരായി തൃക്കരിപ്പൂർ അഗ്നിരക്ഷാസേനാംഗങ്ങൾ. വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ എട്ട് ഇടങ്ങളിൽ മരം പൊട്ടി വീണ് റോഡ് ഗതാഗതം തടസപ്പെടുകയും വിവിധയിടങ്ങളിൽ വൈദ്യുതി തൂൺ പൊട്ടി വീഴുകയും വീടുകളിൽ വെളളം കയറി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. അതിനിടയിലാണ് വിരലിൽ മോതിരം കുടുങ്ങി വിദ്യാർഥി സ്റ്റേഷനിൽ എത്തിയെന്ന വിവരം ലഭിച്ചത്. തുടർന്ന് സ്റ്റേഷൻ ഓഫീസർ പ്രഭാകരൻ, സി പി ബെന്നി, പി പ്രസാദ്, കെ ഗോപി, മനോജ് എന്നിവർ ഒരു പോറൽ പോലുമേൽപ്പിക്കാതെ വിരലിലെ മോതിരം കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..