18 December Wednesday

ജനപക്ഷ ബദലിനായി അണിനിരക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

കേരളാ എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്യുന്നു.

 കാസർകോട്‌

ജനപക്ഷ ബദലിനായി അണിനിരക്കണമെന്നും ജന വിരുദ്ധ നയങ്ങൾക്കെതിരായി പോരാടണമെന്നും ജീവനക്കാരോട് ആഹ്വാനം ചെയ്ത് കേരള എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം.
 സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുന്നതിന്റെ  ഭാഗമായാണ്  യോഗം ചേർന്നത്. സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി ശോഭ അധ്യക്ഷയായി.  സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സജീവ് കുമാർ  തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വി കെ ഗംഗാധരൻ, എസ്‌ എൻ ഗിരീഷ്, പി സുരേഷ് കുമാർ, കെ സജീഷ്, പി എ ഷെറീഫ്, കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top