കൊട്ടാരക്കര
കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിനായി നിർമിച്ച പുതിയ കെട്ടിടസമുച്ഛയം ആഗസ്തിൽ നാടിനു സമർപ്പിക്കും. അന്തിമഘട്ട പ്രവൃത്തികളായ ടൈൽ, പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ കഴിഞ്ഞു. ഓഫീസിനുള്ളിലെ ക്യാബിനുകൾ വേർതിരിക്കുന്ന ജോലിയാണ് അവശേഷിക്കുന്നത്. അതും ഉടൻ പൂർത്തിയാകും. കൊട്ടാരക്കര എംഎൽഎ കൂടിയായ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഇടപെടലിലാണ് നിർമാണ പ്രവൃത്തികൾ അതിവേഗം പൂർത്തിയായത്.
സബ് ജയിലിനു സമീപത്തെ അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസിനോടു ചേർന്നാണ് പുതിയ മന്ദിരം നിർമിച്ചത്. രണ്ടു നിലയിലായി 4200 ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടത്തിന് 1.80 കോടി രൂപയാണ് നിർമാണച്ചെലവ്. താഴത്തെ നിലയിൽ സബ് രജിസ്ട്രാറുടെ ഓഫീസും സന്ദർശക ഹാളുമാണ് പ്രധാനമായുള്ളത്. മുകളിലത്തെ നില പൂർണമായും റെക്കോഡ്സ് റൂമാണ്. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെയും നെടുവത്തൂർ, പവിത്രേശ്വരം, മൈലം പഞ്ചായത്തുകളിലെയും രജിസ്ട്രേഷനുകളാണ് പ്രിൻസിപ്പൽ രജിസ്ട്രാർ ഓഫീസിലുള്ളത്. പൊതുമരാമത്ത് കെട്ടിടനിർമാണ വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..