18 November Monday

ഗ്രന്ഥശാലകൾക്ക് അക്കൗണ്ട് ഇനി കേരള ബാങ്കിൽ: പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

ഗ്രന്ഥശാലകൾ കേരള ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുന്ന ചടങ്ങ് എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കുന്നംകുളം 
ഗ്രന്ഥശാലകൾ കേരള ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കം. പദ്ധതിയുടെ ആദ്യഘട്ടമായി കുന്നംകുളം താലൂക്കിലെ ഗ്രന്ഥശാലകൾ കേരള ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുന്ന ചടങ്ങ് എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് പാസ്‌ബുക്ക് വിതരണം നടത്തി. ജില്ലയിലെ ഏഴു താലൂക്കുകളിലെ 503  വായന ശാലകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്‌. 
കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. കേരള ബാങ്ക് തൃശൂർ റീജിയണൽ ജനറൽ മാനേജർ ഡോ. എൻ അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം രവി എലവത്തൂർ, കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വത്സൻ പാറന്നൂർ, എൻ ബി ബിജു, കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ ആർ സുമ ഹർഷൻ, പി ശ്രീലത എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top