23 December Monday

ബിന്നി ഇമ്മട്ടിക്ക് വിടയേകി നാട്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

ബിന്നി ഇമ്മട്ടിയുടെ മൃതദേഹം സിപിഐ എം തൃശൂർ ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന്‌ വച്ചപ്പോൾ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി ജോൺ, എം കെ കണ്ണൻ തുടങ്ങിയവർ പാർടി പതാക പുതപ്പിക്കുന്നു

തൃശൂർ
സിപിഐ എം തൃശൂർ ഏരിയ കമ്മിറ്റി അംഗവും വ്യാപാരികളൂടെ  നേതാവുമായിരുന്ന ബിന്നി ഇമ്മട്ടിക്ക് നാടിന്റെ അന്ത്യാഞ്‌ജലി. സിപിഐ എം തൃശൂർ ഏരിയ കമ്മിറ്റി ഓഫീസിലും സ്‌പോർട്സ് കൗൺസിൽ ഓഫീസായ വി കെ എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിലും വസതിയിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ വ്യാപാരികളും കായിക പ്രേമികളും പാർടി പ്രവർത്തകരും  ഉൾപ്പെടെ ജീവിതത്തിന്റെ നാനാതുറയിലുള്ളവർ അന്ത്യോപചാരമർപ്പിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബേബിജോൺ,  എം കെ കണ്ണൻ, കെ വരദരാജൻ എന്നിവർ ചേർന്ന്‌ മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു. 
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ, എ സി മൊയ്‌തീൻ എംഎൽഎ, മന്ത്രി കെ രാജൻ, എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ, സിപിഐ ദേശീയ കൗൺസിലംഗം സി എൻ ജയദേവൻ, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്,  വി എസ് സുനിൽകുമാർ, പി ബാലചന്ദ്രൻ എംഎൽഎ,  സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്‌, പി കെ ഷാജൻ, മുരളി പെരുനെല്ലി എംഎൽഎ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, മേയർ എം കെ വർഗീസ്, ഡെപ്യൂട്ടി മേയർ എം എൽ റോസി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, എൻ കെ അക്ബർ എംഎൽഎ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ, കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ പി ആർ വർഗീസ്‌, സെക്രട്ടറി എ എസ്‌ കുട്ടി, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പി കെ ബിന്ദു, ഡിവൈഎഫ്‌ഐ ജില്ലാ  സെക്രട്ടറി വി പി ശരത്ത്‌ പ്രസാദ്‌, കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ഡോ. എം കെ സുദർശൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. ടി  എൻ സുന്ദർ മേനോൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ,  വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മുഹമ്മദ് കോയ, ജില്ലാ പ്രസിഡന്റ് വിജയ് ഹരി, ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൾ ഹമീദ്, ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എംപി, കോൺഗ്രസ് നേതാക്കളായ എം പി  വിൻസെന്റ്, ജോസ് വള്ളൂർ, ടി വി ചന്ദ്രമോഹൻ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി ആർ വത്സൻ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ  ഈച്ചരത്ത്, ബിജെപി  സംസ്ഥാന സെക്രട്ടറി എ നാഗേഷ് , ഡോ. പി ഭാനുമതി, പി ടി കുഞ്ഞുമുഹമ്മദ്,  സി വി പാപ്പച്ചൻ, കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് ഒ രാധിക, സെക്രട്ടറി പോൾ മാത്യു, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന സെക്രട്ടറി വി ശ്രീകുമാർ, ദേശാഭിമാനി മാനേജർ ഐ പി ഷൈൻ എന്നിവരും  അന്ത്യോപചാരമർപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top