08 November Friday
തെരഞ്ഞെടുപ്പു ചൂടിൽ ജില്ലയിലെ 8 വാർഡ്

പിടിച്ചെടുക്കാൻ എൽഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Friday Jul 19, 2024
 
തിരുവനന്തപുരം
തദ്ദേശ ഉപതെരഞ്ഞെടുപ്പു ചൂടിൽ ജില്ലാ പഞ്ചായത്തിലെ വെള്ളനാട്‌ ഡിവിഷൻ ഉൾപ്പെടെ ജില്ലയിലെ എട്ടു വാർഡുകൾ. 
വെള്ളനാട്‌ കൂടാതെ ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്‌, തോട്ടവാരം, പെരിങ്ങമല പഞ്ചായത്തിലെ കരിമൺകോട്‌, മടത്തറ, കൊല്ലായിൽ, കരവാരം പഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പറ എന്നിവിടങ്ങളിലാണ്‌ 30ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. നാലുവീതം യുഡിഎഫിന്റെയും ബിജെപിയുടെയും സിറ്റിങ്‌ വാർഡുകളാണ്‌. മൂന്നു മുന്നണികൾക്കും സ്ഥാനാർഥികളായതോടെ  പ്രചാരണവും ചൂടുപിടിച്ചു. 
 
ജില്ലാ പഞ്ചായത്ത്‌–- വെള്ളനാട്‌ ഡിവിഷൻ 
പ്രമുഖ കോൺഗ്രസ്‌ നേതാവായിരുന്ന വെള്ളനാട്‌ ശശി സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതിനാൽ രാജിവച്ച ഒഴിവിലാണ്‌ വെള്ളനാട്‌ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ്‌. 
വെള്ളനാട്‌ ശശി തന്നെയാണ്‌ ഇവിടെ എൽഡിഎഫ്‌ സ്ഥാനാർഥി. 
യുഡിഎഫിനായി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ വി ആർ പ്രതാപനും  ബിജെപിക്കായി മുളയറ രതീഷും മത്സരിക്കുന്നു. 
ആറ്റിങ്ങൽ നഗരസഭ (ചെറുവള്ളിമുക്ക്‌, 
തോട്ടവാരം)
ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്‌, തോട്ടവാരം എന്നിവിടങ്ങളിൽ ബിജെപി അംഗങ്ങൾ രാജിവച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. ചെറുവള്ളിമുക്കിൽ എം എസ്‌ മഞ്ജുവാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. ശ്രീകല (യുഡിഎഫ്‌), മിനി (ബിജെപി) എന്നിവരും രംഗത്തുണ്ട്‌. കഴിഞ്ഞ തവണ നാല്‌ വോട്ടിനായിരുന്നു ബിജെപിയുടെ വിജയം. തോട്ടവാരത്ത്‌ ജി ലേഖയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. ബി നിഷ –-യുഡിഎഫ്‌, സ്വാതി –-ബിജെപി എന്നിവരാണ്‌ മറ്റ്‌ സ്ഥാനാർഥികൾ. 
പെരിങ്ങമ്മല പഞ്ചായത്ത്‌ (കരിമൺകോട്‌, മടത്തറ, കൊല്ലായിൽ)  
പെരിങ്ങമ്മല പഞ്ചായത്തിലെ മൂന്നംഗങ്ങളും കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ രാജിവയ്‌ക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത്‌ ഭരണവും യുഡിഎഫിനു നഷ്ടമായി. 
കരിമൺകോട്‌ വാർഡിൽ എം ഷഹനാസാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. ജി സുഭാഷ്‌ (യുഡിഎഫ്‌), ദീപു (ബിജെപി) എന്നിവരും മത്സരിക്കുന്നു. 
മടത്തറ വാർഡിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ഷിനു മടത്തറയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. 
യുഡിഎഫിനായി ഷൈജാ ലൈജുവും ബിജെപിക്കായി ഷാജിയും. 
കൊല്ലായിൽ വാർഡിൽ കലയപുരം അൻസാരിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫിനായി റുഖിയാ ബീവിയും ബിജെപിക്കായി അനിൽ ഉണ്ണിയും. കഴിഞ്ഞ തവണ 665 വോട്ടിനായിരുന്നു ഇവിടെ യുഡിഎഫിന്റെ വിജയം. നിലവിൽ സിപിഐ എം–-7, കോൺഗ്രസ്‌–- 3, മുസ്ലിം ലീഗ്‌–-2, സ്വതന്ത്രർ–-3, ബിജെപി–- 1 എന്നിങ്ങനെയാണ്‌ കക്ഷിനില.
കരവാരം (പട്ട്‌ള, 
ചാത്തമ്പറ) 
ബിജെപി ഭരണത്തിലുള്ള കരവാരത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അടക്കം രണ്ട്‌ അംഗങ്ങൾ ദുർഭരണത്തിൽ പ്രതിഷേധിച്ച്‌ രാജിവയ്‌ക്കുകയായിരുന്നു. ഇരുവരും സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാനാണ്‌ തീരുമാനിച്ചത്‌. പട്ട്‌ള വാർഡിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയായ കെ ബേബി ഗിരിജയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. 
യുഡിഎഫിനായി ലാലി മുരളിയും ബിജെപിക്കായി ബിന്ദുവും. ചാത്തമ്പറ വാർഡിൽ വിജി വേണുവാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫിനായി രാജിയും ബിജെപിക്കായി അമ്പിളിയും. ബിജെപി–-7, എൽഡിഎഫ്‌–- 5, യുഡിഎഫ്‌–-2, എസ്‌ഡിപിഐ–-2 എന്നിങ്ങനെയാണ്‌ പഞ്ചായത്തിൽ നിലവിലെ കക്ഷിനില.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top