25 November Monday

കരുതലിന്‌ കൂട്ടായി 
മൃദംഗശൈലേശ്വരി ക്ഷേത്രവും

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

മുഴക്കുന്ന്‌ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ലഭിച്ച ദക്ഷിണ, വയനാട്‌ ദുരിതാശ്വാസത്തിനായി മേൽശാന്തി കൃഷ്‌ണദാസ്‌ നമ്പൂതിരി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്‌ കൈമാറുന്നു

 കണ്ണൂർ

വയനാട്‌ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ വീട്‌ നിർമിക്കാനുള്ള ഡിവൈഎഫ്‌ഐ പദ്ധതിയിൽ പങ്കാളികളായി  മുഴക്കുന്ന്‌ മൃദംഗശൈലേശ്വരിക്ഷേത്രവും. ബ്രിട്ടീഷുകാർക്കെതിെരെ പോരാടി മരിച്ച  പഴശ്ശിരാജയുടെ കുടുംബക്ഷേത്രമാണിത്‌. ക്ഷേത്രത്തിലെത്തിയ വിശ്വാസികൾ  നൽകിയ ദക്ഷിണയാണ്‌ മേൽശാന്തി കൃഷ്‌ണദാസ്‌ നമ്പൂതിരി  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി  വി കെ സനോജിന്‌ കൈമാറിയത്‌. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എ കെ മനോഹരൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌  ടി ബിന്ദു, സി ഗോപാലൻ  തുടങ്ങിയവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top