ചെന്ത്രാപ്പിന്നി
തൃശൂർ വി കെ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പത്താമത് ജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവനും ആൺകുട്ടികളുടെ വിഭാഗത്തിൽ ക്ഷത്രിയ സ്പോർട്സ് ക്ലബ് കയ്പമംഗലവും വിജയികളായി. രണ്ടാംസ്ഥാനം പ്ലേബാൾ സ്പോർട്സ് ക്ലബ് വാടാനപ്പള്ളിയും മൂന്നാംസ്ഥാനം നോട്ടർഡാം സ്കൂൾ അതിരപ്പിള്ളിയും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നോട്ടർഡാം സ്കൂൾ അതിരപ്പിള്ളിയും മൂന്നാം സ്ഥാനം എസ് എൻ എസ് സമാജം സ്പോർട്സ് ക്ലബ് എടമുട്ടവും നേടി. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എം ജെ ജിജോ ഉദ്ഘാടനം ചെയ്തു. ത്രോബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ വാഴപ്പുള്ളി അധ്യക്ഷനായി. വിജയികൾക്കുള്ള സമ്മാനദാനം സംസ്ഥാന വൈസ് പ്രസിഡന്റ് പി സി രവി നിർവഹിച്ചു. സംസ്ഥാന ത്രോബോൾ അസോസിയേഷൻ നിരീക്ഷകൻ ആയിരുന്ന അരവിന്ദ്ബാബു, ടി കെ ദീപ, പ്രവീൺ കുമാർ, അഡ്വ. കെ ആർ അദ്രുത് ബാബു എന്നിവർ സംസാരിച്ചു. 30, 31 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ടീമിന്റെ തെരഞ്ഞെടുപ്പും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..