22 December Sunday

ഡോക്ടർ ദമ്പതികളുടെ 
വീടിനുനേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024
കാഞ്ഞങ്ങാട്
ഡോക്ടർ ദമ്പതികളുടെ വീടിന് നേരെ ആക്രമണം.  കാസർകോട് ജനറൽ ആശുപത്രിയിലെ സർജൻ എൻ വി അഭിജിത് ദാസിന്റെയും പെരിയ സിഎച്ച്‌സിയിലെ ഡോ. സി വി ദിവ്യയുടെയും മാവുങ്കാലിലുള്ള വാടക വീടിന് നേരെയാണ്‌ ബുധനാഴ്ച പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിൽ ആക്രമം നടന്നത്. വീടിന്റെ ജനൽ ചില്ലും വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് കാറുകളുടെ ഗ്ലാസും തകർത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ ഓടിപ്പോയിരുന്നു. നാലു മാസം മുമ്പാണ് അഭിജിത് ദാസും ദിവ്യയും മാവുങ്കാലിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്.  അഭിജിത് ദാസിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top