05 November Tuesday

സ്‌മാർട്ട്‌ അങ്കണവാടികൾക്ക്‌ 4.5 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

 കാസർകോട്‌

ഉദുമ മണ്ഡലത്തിലെ 19 അങ്കണവാടികളെ  സ്മാർട്ടാക്കാൻ കാസർകോട്‌ വികസന പാക്കേജിൽ  4.5 കോടി രൂപ അനുവദിക്കുമെന്ന്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. പള്ളിക്കര പഞ്ചായത്തിലെ തൊട്ടി, തെക്കേക്കുന്ന്, പരയങ്ങാനം, പൂച്ചക്കാട്- തെക്കുപുറം, ഹദ്ദാദ് നഗർ, കല്ലിങ്കൽ. ഉദുമ പഞ്ചായത്തിലെ കൊങ്ങിണിയൻ വളപ്പ്, അങ്കക്കളരി, പുല്ലൂർ പെരിയ പഞ്ചായത്തിലെ ബിദിയാൽ, പൊള്ളക്കട. മുളിയാർ പഞ്ചായത്തിലെ അരിയിൽ, മുളിയാർ, ബാവിക്കര, ബെഞ്ച് കോടതി, കാനത്തൂർ, വടക്കേക്കര, ചെമ്മനാട് പഞ്ചായത്തിലെ മടത്തിൽ, വാണിയാർമൂല. കുറ്റിക്കോൽ പഞ്ചായത്തിലെ മലാംകുണ്ട്  അങ്കണവാടികളെയാണ്‌ സ്‌മാർട്ടാക്കുന്നത്‌. 
 
അങ്കണവാടി കളറാകും 
പൂന്തോട്ടത്തിൽ നിറയെ പൂക്കളും കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ആകർഷകമായ ചിത്രങ്ങളും ഫർണിച്ചറുകളും സ്‌മാർട്ട്‌ അങ്കണവാടിയിലുണ്ടാകും. 
സ്റ്റഡി റൂം, ലോഞ്ച്, ഡൈനിങ്‌, അടുക്കള, സ്റ്റോർ റൂം, കൃത്രിമ പുല്ല്, പൂന്തോട്ടം, കളിപ്പാട്ടങ്ങൾ, ഹാൾ എന്നിവയുള്ള ഇൻഡോർ, ഔട്ട്ഡോർ പ്ലേ ഏരിയ എന്നിങ്ങനെ ഓരോ പ്രദേശത്തെയും സ്ഥല ലഭ്യത അനുസരിച്ച് അങ്കണവാടികളെ സ്മാർട്ടാക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top