23 November Saturday

ഉദ്‌ഘാടനം 29ന്‌ ഉണർവുണരും

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ആറളം ഫാമിൽ ഉണർവ്‌ പഠനപദ്ധതി ഉദ്‌ഘാടന സംഘാടകസമിതി രൂപീകരണയോഗം ഐആർപിസി ജില്ലാ ചെയർമാൻ എം പ്രകാശൻ ഉദ്‌ഘാടനംചെയ്യുന്നു

ഇരിട്ടി
ആറളം ഫാം ആദിവാസി മേഖലയിലെ വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്താൻ ഐആർപിസി നേതൃത്വത്തിൽ ആരംഭിച്ച  ‘ഉണർവ്‌’ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ പഠന ക്ലാസുകൾ 29ന്‌ രാവിലെ 10ന്‌ മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനംചെയ്യും.  ആദിവാസി വിദ്യാർഥികൾക്ക്‌ വിവിധ വിഷയങ്ങളിൽ അവധി ദിവസങ്ങളിൽ സൗജന്യട്യൂഷൻ നൽകി സ്കൂൾ കൊഴിഞ്ഞുപോക്ക്‌ തടയാനും കുട്ടികളുടെ പഠനനിലവാരം ഗുണകരമായി ഉയർത്താനുമാണ്‌ മാതൃകാപ്രവർത്തനം ഐആർപിസി ഏറ്റെടുത്തത്‌.  ഉണർവ്‌ ആരംഭിച്ചതിന്‌ ശേഷം ആറളം ഫാം ഗവ. എച്ച്‌എസ്‌എസിൽ അടക്കം മേഖലയിലെ സ്കൂളുകളിൽ ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിൽ കുറവുണ്ടായി.വിവിധ ബ്ലോക്കുകളിലായി ഏഴ്‌ കേന്ദ്രങ്ങളിലാണ്‌  ക്ലാസുകൾ. കുട്ടികൾക്ക്‌ ലഘുഭക്ഷണമടക്കം നൽകുന്നു. പഠനോപകരണങ്ങളും ഐആർപിസി നൽകും. 
ഉദ്‌ഘാടന സംഘാടക സമിതി രൂപീകരണ യോഗം  ഐആർപിസി ചെയർമാൻ എം പ്രകാശൻ ഉദ്‌ഘാടനംചെയ്തു. കെ വി സക്കീർ ഹുസൈൻ അധ്യക്ഷനായി. ഐആർപിസി ജില്ലാ ജനറൽ സെക്രട്ടറി കെ വി മുഹമ്മദ്‌ അഷറഫ്‌, കെ സി ഹരികൃഷ്ണൻ, പി സനൂപ്‌, കെ കെ ജനാർദനൻ, പി കെ രാമചന്ദ്രൻ, ടി എം രമേശൻ, പി ബി സദാനന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ ജനാർദനൻ (ചെയർമാൻ), പി കെ രാമചന്ദ്രൻ (കൺവീനർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top