22 December Sunday
ഓണക്കാല ഉല്ലാസയാത്ര

11 യാത്രയിൽ 5.82 ലക്ഷം

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2024

 കൊല്ലം 

കൊല്ലം ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച ഓണക്കാല ഉല്ലാസയാത്രകൾ കെഎസ്ആർടിസിക്ക് നേടിക്കൊടുത്തത് റെക്കോഡ് വരുമാനം. 11 യാത്രയിൽനിന്നായി 5,82,000 രൂപയാണ് കൊല്ലം യൂണിറ്റിനു ലഭിച്ചത്. തിരുവോണദിവസം ഓണസദ്യ ഉൾപ്പെടെ നടത്തിയ പൊന്മുടി യാത്രയ്‌ക്ക് യാത്രക്കാരിൽനിന്ന്‌ വമ്പിച്ച വരവേൽപ്പായിരുന്നു. നെഫർറ്റിറ്റി കപ്പൽയാത്ര, ഗവി കാനനയാത്ര, കൊച്ചരീക്കൽ ഗുഹ, റോസ്‌മല, മൂന്നാർ കാന്തല്ലൂർ, പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ യാത്രകളാണ് ഓണദിവസങ്ങളിൽ പോയത്‌.  21, 29 തീയതികളിലെ പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, 22ന്‌ എറണാകുളം നഗരം ചുറ്റിക്കാണുന്ന മെട്രോ വൈബ്സ്, അന്നേ ദിവസം തന്നെയുള്ള പൊന്മുടി, 28ലെ ഗവി, കൊച്ചരീക്കൽ ഗുഹ, 29ലെ പാണിയേലി പോര്, പത്തനംതിട്ടയിലെ ക്ഷേത്രങ്ങൾ എന്നിവയാണ് സെപ്‌തംബറിൽ മറ്റു ട്രിപ്പുകൾ. അന്വേഷണങ്ങൾക്ക്: 9747969768, 8921950903.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top