21 December Saturday

ഗാന്ധിഭവനിൽ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ഗാർഡിയൻസ് ഓഫ് ദ നേഷന്റെ നേതൃത്വത്തിൽ ആയാപറമ്പ് ഗാന്ധിഭവനിൽ 
സംഘടിപ്പിച്ച ഓണാഘോഷം റിട്ട. ഡിവൈഎസ്‌പി സുഭാഷ് ചേർത്തലയും 
അന്തേവാസി കല്യാണി അമ്മയും ചേർന്ന് ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട്
ജില്ലയിലെ സൈനിക–- അർധസൈനിക കൂട്ടായ്‌മയായ ഗാർഡിയൻസ് ഓഫ് ദ നേഷൻ ആയാപറമ്പ് ഗാന്ധിഭവൻ അന്തേവാസികൾക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ചു. റിട്ട. ഡിവൈഎസ്‌പി സുഭാഷ് ചേർത്തലയും ഗാന്ധിഭവനിലെ മുതിർന്ന അംഗം കല്ല്യാണി അമ്മയും ചേർന്ന് ഉദ്‌ഘാടനംചെയ്തു. സുരേഷ് ഹരിപ്പാട് അധ്യക്ഷനായി. ഗാന്ധിഭവൻ ചെയർമാൻ ജി രവീന്ദ്രൻപിള്ള, ഡയറക്ടർ മുഹമ്മദ് ഷെമീർ, ഭരണസമിതി അംഗം സുന്ദരം പ്രഭാകർ എന്നിവർ സംസാരിച്ചു.
  വിവിധ കലാപരിപാടികൾ, കുട്ടികളുടെ മെഗാ തിരുവാതിര കളി, കരോക്കെ ഗാനമേള എന്നിവ സംഘടിപ്പിച്ചു. മോഹനൻ ചിങ്ങോലി, ജിഎൻഎ പ്രസിഡന്റ്‌ കൃഷ്ണൻ ചെട്ടികുളങ്ങര, സെക്രട്ടറി ശശി പട്ടോളമാർക്കറ്റ്, വിനോദ് ചിങ്ങോലി, അജയകുമാർ, ഹരിദാസൻ, പ്രകാശ്, അമ്പിളി, സനൽകുമാർപിള്ള ചെറുതന, അർജുൻ, മുരളീധരൻ എന്നിവർ നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top