കായംകുളം
പെട്രോൾ അടിക്കുന്നതിനിടെ കാർ മുന്നോട്ടെടുത്തതിനാൽ ഡിസ്പെൻസർ മെഷീൻ തകർന്നുവീണു. പട്ടണമധ്യത്തിലെ പെട്രോൾ പമ്പിൽ ചൊവ്വാഴ്‌ച രാത്രിയിലായിരുന്നു സംഭവം.
പെട്രോൾ ടാങ്കിൽ അകപ്പെട്ട നോസിലുമായി കാർ മുന്നോട്ട് പോയപ്പോൾ മെഷീൻ വേർപ്പെട്ട് താഴെ വീഴുകയായിരുന്നു. സമീപത്തെ സ്‌കൂട്ടറിന് മുകളിലേക്കായിരുന്നു മെഷീൻ വീണത്. വീഴ്‌ചയിൽ സ്‌കൂട്ടറിന് കേടുപാട് സംഭവിച്ചു. ജീവനക്കാർ മുൻകരുതൽ നടപടി സ്വീകരിച്ചതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. അടച്ചിട്ട പമ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കി ബുധനാഴ്ച തുറന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..