23 December Monday

ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നയാളെ യുവാവ്‌ വെട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

 മങ്കൊമ്പ്
അകന്നുകഴിയുകയായിരുന്ന ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം യുവാവ്‌ ഭാര്യയെ കൊണ്ടുപോയി. ആലപ്പുഴ ആര്യാട് നോർത്ത് എ എൻ കോളനിയിൽ  സുബിനാണ്‌ (37)  യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്‌. വടിവാളിന്‌ വെട്ടേറ്റ്‌  തലയ്‌ക്കും വലതുകൈയുടെ തള്ളവിരലിനും മാരകമായി മുറിവേറ്റ രാമങ്കരി വേഴപ്ര പുത്തൻപറമ്പിൽ ബൈജുവിനെ  (38) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
ചൊവ്വ രാത്രി 12 ഓടെ ആയിരുന്നു സംഭവം. എട്ടുവർഷം മുമ്പാണ്‌ രാമങ്കരി സ്വദേശിനി  സുബിനെ വിവാഹംചെയ്‌തത്‌. എന്നാൽ ഏതാനും മാസങ്ങളായി ഇവർ അകന്നു കഴിയുകയായിരുന്നു. ഇതിനിടെ യുവതി ബൈജുവുമായി പ്രണയത്തിലായി. ഒരാഴ്ചമുമ്പ് ഇരുവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങി.  വിവരം അറിഞ്ഞ സുബിൻ രാത്രി വടിവാളുമായി എത്തി ബൈജുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവതിയെ ഭീഷണിപ്പെടുത്തി വിളിച്ചിറക്കിക്കൊണ്ടു പോയെന്ന്‌ പൊലീസ്‌ പറഞ്ഞു. സുബിനായി രാമങ്കരി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top