23 December Monday

ഇ പത്മനാഭനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ഇ പത്മനാഭൻ അനുസ്മരണത്തോടനുബന്ധിച്ച് കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ 
ജില്ലാ പ്രസിഡന്റ് എൽ മായ പതാക ഉയർത്തുന്നു

 ആലപ്പുഴ

കേരള എൻജിഒ യൂണിയന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന ഇ പത്മനാഭനെ അനുസ്‌മരിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പതാക ഉയർത്തി അനുസ്‌മരണ യോഗങ്ങൾ നടത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ എൽ മായ പതാക ഉയർത്തി. 
  ടൗൺ ഏരിയയിൽ ജില്ലാ സെക്രട്ടറി സി സിലീഷ്, സിവിൽ സ്റ്റേഷനിൽ ജില്ലാ പ്രസിഡന്റ്‌ എൽ മായ, മാവേലിക്കരയിൽ സംസ്ഥാന സമിതിയംഗം പി സജിത്ത്, ചെങ്ങന്നൂരിൽ സംസ്ഥാന കമ്മിറ്റിയംഗം പി സി ശ്രീകുമാർ, ചേർത്തലയിൽ സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ്‌, മെഡിക്കൽ കോളേജ് ഏരിയയിൽ ജില്ലാ ട്രഷറർ എൻ അരുൺകുമാർ, ഹരിപ്പാട് ജില്ലാ വൈസ് പ്രസിഡന്റ്‌ പി പി അനിൽകുമാർ, കായംകുളത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ, കുട്ടനാട്ടിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി. വിവിധ ഏരിയകളിൽ എം അരുൺ, വിനിതാ റെഡ്ഢി, ടി എം ഷൈജ, ജയന്തി, വി എം ഹഷീർ, വി എസ് ഹരിലാൽ, എസ് ജലാൽ, ബിനു രവി, ജയകുമാർ എന്നിവർ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top