03 December Tuesday

സി എച്ച്‌ ദിനാചരണം 5 കേന്ദ്രത്തിൽനിന്ന്‌ 
ബഹുജനപ്രകടനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

സി എച്ച്‌ കണാരൻ ദിനാചരണത്തിന്റെ ഭാഗമായി തലശേരി ടൗണിൽ നടന്ന വിളംബര ജാഥ

തലശേരി
കർഷക–-കമ്യൂണിസ്‌റ്റ്‌ നേതാവായ സി എച്ച്‌ കണാരന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച്‌ 20ന്‌ തലശേരി ടൗണിൽ വളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടക്കും. 
വൈകിട്ട്‌  നാലിന് തലശേരി കോട്ട കേന്ദ്രീകരിച്ചാണ്‌ ചുവപ്പ്‌ വളന്റിയർ മാർച്ച്‌ ആരംഭിക്കുക. തലശേരി ടൗൺ ഹാൾ, സംഗമം ജങ്‌ഷൻ, പഴയബസ്‌സ്‌റ്റാൻഡ്‌, മട്ടാമ്പ്രം, തലശേരി റൂറൽ ബാങ്ക്‌ പരിസരം എന്നിവിടങ്ങളിൽനിന്ന്‌ പ്രകടനം തുടങ്ങും. 
തലശേരി ടൗൺഹാൾ–- കതിരൂർ, പൊന്ന്യം, എരഞ്ഞോളി ലോക്കലുകളും സംഗമം കവല–- തലശേരി നോർത്ത്‌, വടക്കുമ്പാട്‌ ലോക്കലുകളിലുള്ളവരും പഴയബസ്‌സ്‌റ്റാൻഡ്‌–- തലശേരി ടൗൺ ലോക്കലും. 
മട്ടാമ്പ്രം പള്ളി പരിസരം–-തിരുവങ്ങാട്‌ വെസ്‌റ്റ്‌, ന്യൂമാഹി, മാഹി ലോക്കലുകളിലുള്ളവരും തലശേരി റൂറൽ ബാങ്ക്‌ പരിസരം–- തിരുവങ്ങാട്‌ ഈസ്‌റ്റ്‌, കോടിയേരി നോർത്ത്‌, കോടിയേരി സൗത്ത്‌, പള്ളൂർ ലോക്കലുകളിലുളളവരും കേന്ദ്രീകരിക്കണമെന്ന്‌ സംഘാടക സമിതി അറിയിച്ചു.
 ദിനാചരണത്തിന്റെ ഭാഗമായി തലശേരി ടൗണിൽ വിളംബര ജാഥ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും ഏരിയാ സെക്രട്ടറി സി കെ രമേശനും നയിച്ച ജാഥ പഴയ ബസ്‌സ്‌റ്റാൻഡിൽനിന്നാരംഭിച്ച്‌ നഗരം ചുറ്റി പുതിയ ബസ്‌സ്‌റ്റാൻഡിൽ സമാപിച്ചു. ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ ചെങ്കൊടികളുമായി നിരവധിപേർ അണിനിരന്നു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top