26 December Thursday

മലയോരത്തിന്റെ 
മനം കീഴടക്കി സംഗമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023
തളിപ്പറമ്പ്
മലയോരത്തിന്റെ മനം കീഴടക്കി തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് ലോക്കൽ കുടുംബ സംഗമങ്ങൾ. സംവാദങ്ങളും കലാപരിപാടികളുമായി മുന്നേറുന്ന കുടുംബ കൂട്ടായ്മകൾ നാടിന്റെ ഉത്സവമാകുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെ നേരവകാശികളുടെ ഒത്തുചേരലായി സംഗമങ്ങൾ മാറുന്നു.
മലയോര മേഖലകളിലെ റോഡുകളിലെല്ലാം എൽഡിഎഫ് സർക്കാരിന്റെ വികസന മുദ്ര പതിഞ്ഞിട്ടുണ്ട്. ഓണംകേറാ മൂലകളെന്നത് ചൊല്ലുകളിൽ മാത്രമായി. എല്ലായിടത്തും നന്മയുടെയും അഭിവൃദ്ധിയുടെ കാൽപ്പാടുകളുണ്ട്.
ഇതിനിടയിലും കർഷികമേഖലയിൽ കർഷകരെ അലട്ടുന്ന പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ടെന്നത് എൽഡിഎഫ് കുടുംബസംഗമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. റബർ ഉൾപ്പെടെ കാർഷിക മേഖലയിലെ വിലത്തകർച്ചയും വന്യജീവികളുടെ കടന്നുകയറ്റവും അതിജീവിക്കാനുള ചർച്ചകളും പരിഹാര നിർദേശങ്ങളും സംഗമങ്ങളിൽ ഉയർന്നുവന്നു.
തളിപ്പറമ്പ് മണ്ഡലത്തിലെ ആലക്കോട്, ശ്രീകണ്ഠപുരം ഏരിയകളിലായി നാല് കുടുംബ സംഗമങ്ങളാണ് ബുധനാഴ്ച നടന്നത്.  ആയിരങ്ങളാണ് സംഗമ കേന്ദ്രങ്ങളിൽ എത്തിയത്. സംഗമം ഉദ്ഘാടനംചെയ്യുന്ന സിപിഐ  എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  എംഎൽഎയ്ക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ബാന്റിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയിലാണ് സ്വീകരണം. കരിമരുന്ന് പ്രയോഗവുമുണ്ടായി.
സംഗമങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ടി കെ ഗോവിന്ദൻ, 
പി വി ഗോപിനാഥ്, എം കരുണാകരൻ, എം സി രാഘവൻ, പി വി ബാബുരാജ്,  മൈക്കിൾ പ്ലാക്കുഴി, രാമൻ നാരായണൻ എന്നിവർ സംസാരിച്ചു.
കരുവഞ്ചാലിലെ സംഗമത്തിൽ സി ജെ ജോൺ അധ്യക്ഷനായി. ടി ഡി ബാബു സ്വാഗതം പറഞ്ഞു. നടുവിൽ സാജൻ കെ ജോസഫ് അധ്യക്ഷനായി. അഡ്വ. ടി പി ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. പയ്യാവൂരിൽ കെ ടി അനിൽകുമാർ അധ്യക്ഷനായി. എം സി നാരായണൻ സ്വാഗതം പറഞ്ഞു. വളക്കൈയിൽ വി പി മോഹനൻ അധ്യക്ഷനായി. കെ കെ രഘുനാഥൻ സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെ അടുത്ത കുടുംബസംഗമങ്ങൾ 22നാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top