26 December Thursday

നവീകരിച്ച ഇ എം എസ് മന്ദിരം നാടിന് സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

സിപിഐ എം നടുവിൽ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനംചെയ്യാൻ എത്തിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ സ്വീകരിക്കുന്നു

ആലക്കോട്
സിപിഐ എം നടുവിൽ ലോക്കൽ കമ്മിറ്റി ഓഫീസായ നവീകരിച്ച ഇ എം എസ് മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നാടിന് സമർപ്പിച്ചു. സി എം രോഹിണിയമ്മ സ്മാരകഹാൾ  ജില്ലാ സെക്രട്ടറി എം വി ജയരാജനും ലൈബ്രറി ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദനും ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം കരുണാകരൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.  ആലക്കോട് ഏരിയാ സെക്രട്ടറി സാജൻ കെ ജോസഫ് അധ്യക്ഷനായി. പി വി ബാബുരാജ്, സാജു ജോസഫ്, വി പി മൂസാൻകുട്ടി എന്നിവർ സംസാരിച്ചു. അഡ്വ. ടി പി ലക്ഷ്മണൻ സ്വാഗതവും പി ആർ സുരേഷ് നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top