26 December Thursday

കാട്ടുപോത്ത് നാട്ടിൽ ഇറങ്ങുന്നു ജനങ്ങൾ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

കുളമാവ് നാടുകാണി റിസോർട്ടിനുസമീപം കണ്ട കാട്ടുപോത്ത്

മൂലമറ്റം
നാട്കാണി, കുളമാവ്  റിസോർട്ടിന് സമീപം എന്നിവിടങ്ങളിൽ കാട്ട്പോത്തുകൾ  വിഹരിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കി. വനത്തിൽ തീറ്റ ഇല്ലാത്തതുകൊണ്ടാവാം കാട്ടുപോത്ത്  പുറത്തേക്കിറങ്ങരുതെന്ന് പറയപ്പെടുന്നു. രാത്രിയിലും പകലും കൂട്ടമായി കാണാറുണ്ട്. കവന്ത,മേമ്മുട്ടം വഴികളിലാണ്‌ കാട്ടുപോത്ത് പകലും രാത്രിയിലും നടക്കുന്നത്. മേമുട്ടത്തുനിന്നും ഉറുമ്പുള്ള് അങ്കണവാടിയിലെ  ജീവനക്കാർ ഭയംമൂലം ഇപ്പോൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കുകയാണ്. പലപ്പോഴും ലീവെടുക്കേണ്ട സാഹചര്യമാണെന്ന് അങ്കണവാടിവർക്കർ പി കെ ജാനകി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top