26 December Thursday

ഡി ശ്രീധരൻനായരെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

ഡി ശ്രീധരൻനായർ അനുസ്മരണത്തിൽ വി എൻ മുരളി സംസാരിക്കുന്നു

തിരുവനന്തപുരം
പുരോഗമന കലാസാഹിത്യ സംഘം, കെജിഒഎ, ഗസറ്റഡ് എൽഡേഴ്സ് മീറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഡി ശ്രീധരൻനായർ അനുസ്മരണം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രൊഫ. ജോസഫ് മുണ്ടശേരി സാംസ്കാരിക പഠന കേന്ദ്രം ജനറൽ കൗൺസിൽ അംഗവുമായിരുന്നു ഡി ശ്രീധരൻനായർ. 
യോഗത്തിൽ ഗസറ്റഡ് എൽഡേഴ്സ് മീറ്റ് പ്രസിഡന്റ് മീരാ സാഹിബ് അധ്യക്ഷനായി. സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എൻ മുരളി അനുസ്മരണ പ്രഭാഷണം നടത്തി. കെജിഒഎ ജനറൽ സെക്രട്ടറി എസ് ആർ മോഹനചന്ദ്രൻ, സംസ്ഥാന ട്രഷറർ പി വി ജിൻരാജ്, സംസ്ഥാന സെക്രട്ടറി എ ജി ഒലീന, പി എൻ സരസമ്മ, ജില്ലാ സെക്രട്ടറി സി അശോകൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സജീവ് കുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, ഡോ. പി സോമൻ, ഡോ. എസ് രാജശേഖരൻ, കെ കൃഷ്ണപണിക്കർ, വിതുര ശിവനാഥ്, വിനോദ് വൈശാഖി, രവി കാവനാട്, എം എ സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top