തൃശൂർ
പട്ടികജാതി വിഭാഗക്കാരെ ചേർത്തുനിർത്തുന്നതിനൊപ്പം പട്ടികജാതി–- -വർഗവികസന കോർപറേഷനെ ലാഭത്തിലേക്ക് നയിച്ച് ചരിത്രം കുറിച്ച് യു ആർ പ്രദീപ്. 2022–-ൽ എസ്‌സി എസ്‌ടി കോർപറേഷൻ ചെയർമാനായി ചുമതലയേറ്റ പ്രദീപ് സമഗ്രമായ മാറ്റത്തിനും ക്ഷേമപദ്ധതികൾക്കുമാണ് തുടക്കംകുറിച്ചത്. എസ്‌സി എസ്‌ടി കോർപറേഷൻ വഴി ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് സഹായം എത്തിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴിയും കോടി ഇളവുകൾ അനുവദിച്ചു.
വയനാട് ദുരന്തബാധിത പ്രദേശത്തെ എസ്‌സി എസ്‌ടി വായ്‌പയെടുത്തവരുടെ കടബാധ്യത എഴുതിത്തള്ളി. വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 20 ലക്ഷം രൂപ സംഭാവന ചെയ്തു. കോർപറേഷൻ 2022–--23ൽ 2.84 കോടിയും പ്രവർത്തന ലാഭത്തിലാണ്. 2023-–- 24 ൽ ഇതുവരെ ആറു കോടി ലാഭത്തിലായി. 16 കോടി ലാഭമാക്കാനാണ് ലക്ഷ്യം. ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി നൂറുകണക്കിന് ദുർബല വിഭാഗക്കാർക്ക് കാലപ്പഴക്കം ചെന്ന കുടിശ്ശികകളടക്കം തീർപ്പാക്കാനായി.
2024 സെപ്‌തംബർ 30വരെ 1670 ഗുണഭോക്താക്കൾക്ക് 2.31 കോടി ഇളവുകൾ നൽകി. 14.70 കോടി വരുമാനവും നേടി. ‘കെഎസ്ഡിസി സ്മാർട്ട് ' എന്ന പേരിൽ പുതിയ സോഫ്റ്റ് വെയറും സജ്ജമായി. താലൂക്ക് അടിസ്ഥാനത്തിൽ ശാഖകൾ തുടങ്ങുന്നതിന്റെ ഭാഗമായി ചേലക്കരയിൽ പുതിയ സബ് ഓഫീസ് തുറന്നു. അടുത്ത അഞ്ചു വർഷംകൊണ്ട് 50 പുതിയ ശാഖകൾ തുടങ്ങാനാണ് ലക്ഷ്യം.
വായ്പാ പദ്ധതികളിൽ യൂസ്ഡ് വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പ ( സ്വയം തൊഴിൽ സംരംഭമടക്കം) , ഭവന നിർമാണത്തിനായി സ്ഥലം വാങ്ങാനുള്ള വായ്പ എന്നിവ പുതിയതായി ഉൾപ്പെടുത്തി. വിധവകൾക്ക് വായ്‌പകൾ, പരമ്പരാഗത തൊഴിൽ, കലാപ്രവർത്തനം പ്രോത്സാഹിപ്പിക്കാനുള്ള വായ്പകൾ, സിഡിഎസ് മുഖേന കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വായ്പ നൽകുന്ന പദ്ധതിയും കോർപറേഷൻ ആരംഭിച്ചിട്ടുണ്ട്.
ദീർഘകാലമായി കുടിശ്ശികയായ വായ്പകൾ തീർപ്പാക്കാൻ ‘പ്രത്യാശ വായ്പാപദ്ധതി' ആവിഷ്കരിച്ചു. കുടിശ്ശിക സംഖ്യയുടെ പത്ത് ശതമാനം അടച്ചവർക്ക് വായ്‌പകൾ പുതുക്കി നൽകി. സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് സംരംഭക വായ്പകൾ, മിൽമാഷോപ്പി -പാർലർ വായ്പകൾ, ഗുണഭോക്താക്കൾക്ക് തൊഴിൽ പരിശീലനം, വായ്പാ തിരിച്ചടവിന് ഓൺലൈൻ സംവിധാനം, ശുചീകരണ തൊഴിലാളികൾക്ക് പുതിയ വായ്പകൾ എന്നിങ്ങനെ പുതിയ പദ്ധതികൾ ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..