27 December Friday

മിഠായിത്തെരുവില്‍ പാത തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

കോർട്ട് റോഡ് –വൈക്കം മുഹമ്മദ് ബഷീർ റോഡിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദ് നിർവഹിക്കുന്നു

കോഴിക്കോട്  

മിഠായിത്തെരുവിലെ ഗതാഗതത്തിന് മുതൽക്കൂട്ടായ കോർട്ട് റോഡ് –- -വൈക്കം മുഹമ്മദ് ബഷീർ–-ലിങ്ക് റോഡ് തുറന്നു. റോഡിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് നിർവഹിച്ചു. രണ്ടാം ഘട്ടത്തോടെ റോഡ് പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി സി രാജൻ അധ്യക്ഷനായി. റോഡിന് ഭൂമി വിട്ടുനൽകിയ ഇബ്രാഹിം ഹാജി, യുനുസ് കൊളംബോ, സുൽഫിക്കർ എസ്എം സ്‌ട്രീറ്റ്‌, ഒ പ്രശാന്ത്, ഗോപിനാഥ്, മണികണ്ഠൻ എന്നിവരെ ആദരിച്ചു. കരാറുകാരൻ എം അഷ്‌റഫിന് ഉപഹാരം നൽകി. പി കെ നാസർ,  കെ സി ശോഭിത, ഒ രാജഗോപാൽ, കെ മൊയ്തീൻ കോയ, എം എസ് ദിലീപ്‌, വി എസ് ഷരീഫ് തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർ എസ് കെ അബൂബക്കർ സ്വാഗതവും വാർഡ് കൺവീനർ സി കെ ഷാജി നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top