22 December Sunday
3 കോളേജുകൾ കെഎസ്‌യുവിൽനിന്ന്‌ തിരിച്ചുപിടിച്ചു

നുണക്കോട്ടകളെ ചാമ്പലാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ 
വിജയത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി നഗരത്തിൽ സംഘടിപ്പിച്ച 
ആഹ്ലാദ പ്രകടനം

യൂണിവേഴ്‌സിറ്റി കോളേജിൽ ആദ്യ വനിതാ ചെയർപേഴ്‌സൺ

തിരുവനന്തപുരം

യൂണിവേഴ്‌സിറ്റി കോളേജിൽ എസ്‌എഫ്‌ഐക്ക്  വൻവിജയം.158 വർഷത്തെ പാരമ്പര്യമുള്ള യുണിവേഴ്‌സിറ്റി കോളേജിനെ നയിക്കാൻ ആദ്യമായി  വനിതാ ചെയർപേഴ്സൺ. 1427 വോട്ട്‌ നേടി കോഴിക്കോട് സ്വദേശിയായ  രണ്ടാം വർഷ ഫിലോസഫി വിദ്യാർഥിനി ഫരിഷ്തയാണ് പുതുചരിത്രമെഴുതിയത്. 14 സീറ്റിൽ ഒമ്പത് പെൺകുട്ടികൾ അടക്കം  മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു. ബാലസംഘം ഫറോക്ക് ഏരിയാ മുൻ പ്രസിഡന്റായിരുന്നു ഫരിഷ്ത.  കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയം​ഗം പി എസ് സ്മിജയുടെയും ദേശാഭിമാനി ന്യൂസ് എഡിറ്റർ എൻ എസ് സജിത്തിന്റെയും മകളാണ്. കെഎസ്-യു സ്ഥാനാർഥി എ എസ് സിദ്ധിയെ തോൽപ്പിച്ചാണ്  ജയം. 
മറ്റ് ഭാരവാഹികൾ: എച്ച് എൽ പാർവതി (വൈസ് ചെയർപേഴ്സൺ), ആബിദ് ജാഫർ (ജനറൽ സെക്രട്ടറി), ബി നിഖിൽ (ആർട്സ് ക്ലബ് സെക്രട്ടറി), എസ് അശ്വിൻ, എസ് എസ് ഉപന്യ (യുയുസിമാർ), പി ആർ വൈഷ്ണവി (മാ​ഗസിൻ എഡിറ്റർ), ആർ ആർദ്ര ശിവാനി, എ എൻ അനഘ (ലേഡി റെപ്പ്), എ ആർ ഇന്ത്യൻ (ഫസ്റ്റ് യുജി റെപ്പ്), എം എ അജിംഷാ (സെക്കൻഡ് യുജി റെപ്പ്), വിസ്മയ വിജിമോൻ (തേർ‍ഡ് യുജി റെപ്പ്), എ എ വൈഷ്ണവി (ഫസ്റ്റ് പിജി റെപ്പ്), ആർ അശ്വഷോഷ് (സെക്കൻഡ് പിജി റെപ്പ്).
 
തിരുവനന്തപുരം
കേരള സർവകലാശാലയ്ക്ക്‌ കീഴിലുള്ള 77 ക്യാമ്പസുകളിൽ  64ലും വിജയക്കൊടി പാറിച്ച്‌ എസ്എഫ്ഐ. 
തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 36ൽ 31 കോളേജുകളിലും എസ്എഫ്ഐ യൂണിയൻ സ്വന്തമാക്കി. പെരിങ്ങമ്മല ഇക്ബാൽ കോളേജും, തോന്നയ്ക്കൽ എജെ കോളേജും രണ്ടുവർഷത്തിനുശേഷവും നഗരൂർ ശ്രീശങ്കര കോളേജ് അഞ്ചുവർഷത്തിനുശേഷവും കെഎസ്‌യുവിൽ നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു. പനച്ചമൂട്‌ വൈറ്റ് മെമ്മോറിയൽ കോളേജ്, ധനുവച്ചപുരം ഐഎച്ച്‌ആർഡി, കാട്ടാക്കട ⁠ക്രിസ്ത്യൻ കോളേജ്, കാട്ടാക്കട വിഗ്യാൻ കോളേജ്‌, കിക്‌മ, ഗവ. എംഎംഎസ്‌ കോളേജ്‌, ഗവ. സംസ്‌കൃത കോളേജ്, ഗവ. ആർട്സ് കോളേജ്, ⁠കിറ്റ്‌സ്‌ കോളേജ്, ഗവ. കോളേജ് കാര്യവട്ടം, എസ്‌എൻ കോളേജ്, എസ്‌എൻ കോളേജ് സെൽഫ്‌ ഫിനാൻസിങ്‌, ഗവ. കോളേജ് ആറ്റിങ്ങൽ, ⁠മദർ തെരേസ കോളേജ്, ഗവ. കോളേജ് നെടുമങ്ങാട്, ⁠ഗവ. മ്യൂസിക് കോളേജ്, സരസ്വതി കോളേജ്, ശാന്തോം മലങ്കര ഇടഞ്ഞി കോളേജ്, കുളത്തൂർ കോളേജ്, ശ്രീശങ്കര വിദ്യാപീഠം, മുളയറ കോളേജ്, നാഷണൽ കോളേജ്, ഇമ്മാനുവേൽ കോളേജ്, കാഞ്ഞിരംകുളം കെഎൻഎം, യൂണിവേഴ്സിറ്റി കോളേജ്, വഴുതക്കാട്‌ വനിതാ കോളേജ്, തൈക്കാട് ബിഎഡ്‌ കോളേജ്, പാറശാല സിഎസ്‌ഐ ബിഎഡ്‌ കോളേജ് എന്നീ കോളേജുകൾ എസ്എഫ്ഐ നിലനിർത്തി. യൂണിവേഴ്‌സിറ്റി കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ ചെയർപേഴ്‌സൺ തെരഞ്ഞെടുക്കപ്പെട്ടു.
കൊല്ലത്ത് 19ൽ 13 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. ആലപ്പുഴയിൽ 
17ൽ 15ലും എസ്എഫ്ഐക്ക്‌ ഉജ്വലവിജയം. ചേർത്തല സെന്റ്‌ മൈക്കിൾസ് കോളേജ്, എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് എന്നിവ കെഎസ്‌യുവിൽനിന്നും കായംകുളം ജിസിഎൽഎആർ കോളേജ് കെഎസ്‌യു–-എഐഎസ്‌എഫിൽനിന്നും തിരിച്ചു പിടിച്ചു. പത്തനംതിട്ട   അഞ്ചിൽ അഞ്ചിലും എസ്എഫ്ഐ വിജയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top