26 December Thursday

ആവേശമായി വിളംബരറാലികളുടെ സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Nov 19, 2023

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനത്തിന്റെ പ്രചാരണാർഥം കൊല്ലത്ത്‌ നടത്തിയ വിളംബരജാഥ

കൊല്ലം
അഖിലേന്ത്യ സഹകരണവാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് വിളംബരറാലികളുടെ സംഗമം സഹകരണമേഖലയ്ക്ക് ആവേശമായി. പത്തനാപുരം –- പുനലൂർ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ പതാകയും വഹിച്ച് അഞ്ചൽ ജങ്ഷനിൽനിന്ന് ആരംഭിച്ച വിളംബരറാലി പത്തനാപുരം പിസിഎആർഡിബി ചെയർമാൻ ബാബു പണിക്കർ ഉദ്ഘാടനംചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ രാജേന്ദ്രൻനായർ റാലി നയിച്ചു. കരുനാഗപ്പള്ളി സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഓച്ചിറയിൽനിന്ന് ആരംഭിച്ച വിളംബരറാലി കൊല്ലം ജില്ലാ സഹകരണബാങ്ക് മുൻ പ്രസിഡന്റ് കെ സി രാജൻ ഉദ്ഘാടനംചെയ്തു. കരുനാഗപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ രാമചന്ദ്രൻപിള്ള റാലി നയിച്ചു. കൊട്ടാരക്കര സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ കടയ്ക്കലിൽനിന്ന് ആരംഭിച്ച റാലി  ചെയർമാൻ ആർ പ്രേമചന്ദ്രൻ നയിച്ചു. മുൻ എംഎൽഎ കെ ആർ ചന്ദ്രമോഹൻ റാലി ഉദ്ഘാടനംചെയ്തു. കുന്നത്തൂര്‍ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ശൂരനാട് വായനശാല ജങ്ഷനിൽനിന്ന് ആരംഭിച്ച റാലി മുൻ എംപി കെ സോമപ്രസാദ് ഉ​ദ്ഘാടനംചെയ്തു. കുന്നത്തൂര്‍ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി മോഹനൻ റാലി നയിച്ചു. റാലികൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ടോടെ കൊല്ലം കടപ്പാക്കടയിൽ സംഗമിച്ചു. തുടർന്ന് കൊല്ലം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി ചിന്നക്കടയിലെ സഹകരണ ന​ഗറിലെത്തിച്ചു. കൊല്ലം സര്‍ക്കിള്‍ യൂണിയൻ ചെയര്‍മാൻ എൻ എസ് പ്രസന്നകുമാർ, വാരാഘോഷ സബ് കമ്മിറ്റി ചെയർമാന്മാരായ എക്സ് ഏണസ്റ്റ്, അൻസർ അസീസ്, ജി ലാലു എന്നിവർ ചേർന്ന് വിളംബരറാലിയെ സ്വീകരിച്ച് പതാകകൾ ഏറ്റുവാങ്ങി.ചിന്നക്കടയിൽ ബാസ്റ്റ്യൻ ജോണിന്റെ ഗസൽസന്ധ്യയും അരങ്ങേറി. സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ വകുപ്പിന്റെ സഹകരണത്തോടെയാണ് വാരാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. തിങ്കളാഴ്ചയാണ് സമാപനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top