23 December Monday

തകരാനിനിയില്ല ആക്കാട്ടുകവല –-ഹെൽത്ത് സെന്റർ റോഡ്‌ നന്നാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

തകർന്ന ആക്കാട്ട് കവല- ഹെൽത്ത് സെന്റർ റോഡ്

 

----------------------------------------------------------------------------------------------
മുള്ളൻകൊല്ലി 
 പഞ്ചായത്ത് മൂന്നാം വാർഡിലെ ആക്കാട്ട് കവല- ഹെൽത്ത് സെന്റർ റോഡാണ് പാടെ തകർന്നുകിടക്കുന്നത്. കല്ലുകൾ പൂർണമായും ഇളകിക്കിടക്കുന്നതിനാൽ ചെറുവാഹനങ്ങൾക്കുപോലും കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. റോഡ്‌ ഗതാഗതയോഗ്യമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള റോഡ്‌ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. റോഡ് നന്നാക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. വളവുകളിൽ ഇളകിക്കൂടിയ കല്ലുകൾ കാൽനടയാത്രക്കാർക്കുപോലും ദുസ്സഹമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top