കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട് ആർട്ട് ഫോറം പ്രതിമാസ പരിപാടികളുടെ ഭാഗമായുള്ള നാടകോത്സവം തുടങ്ങി. അലാമിപള്ളി രാജ് റസിഡൻസിയിലെ വേദിയിൽ ദിവസവും വൈകിട്ട് ഏഴിനാണ് നാടകോത്സവം. ആർട്ട് ഫോറം അംഗങ്ങളുടെ നാടക സിനിമാഗാനങ്ങൾ, നാടക ചർച്ച, വിശിഷ്ട വ്യക്തികളെ ആദരിക്കൽ തുടങ്ങിയവയും നടക്കും. നാടകോത്സവം സിനിമാ നാടക നടൻ മഞ്ജുളൻ ഉദ്ഘാടനംചെയ്തു. വി സുരേഷ് മോഹൻ അധ്യക്ഷനായി. അമ്മിണി ചന്ദ്രാലയം, വി ശശി നീലേശ്വരം, നിധിൻ കൃഷ്‌ണ പണിക്കർ, കെ ബിജു, സുനിതാ കരിച്ചേരി, അരവിന്ദാക്ഷൻ എന്നിവരെ ആദരിച്ചു. ചന്ദ്രൻ അലാമിപള്ളി, സി.നാരായണൻ, ബി സുരേന്ദ്രൻ, ദിനേശൻ മൂലക്കണ്ടം, എൻ കെ ബാബുരാജ്, എം എസ് ലിജിൻ എന്നിവർ സംസാരിച്ചു. ആദ്യദിവസം തിരുവനന്തപുരം നവോദയയുടെ ‘കലുങ്ക്’ നാടകവും രണ്ടാം ദിവസം അമ്പലപ്പുഴ അക്ഷര ജ്വാലയുടെ "അനന്തര’വും അരങ്ങിലെത്തി. ചൊവ്വാഴ്‌ച
കൊച്ചിൻ ചന്ദ്രകാന്തയുടെ "ഉത്തമന്റെ സങ്കീർത്തനം അരങ്ങേറും. 20 ന് കോഴിക്കോട് രംഗഭാഷയുടെ ‘മിഠായി തെരുവ് ' അവതരിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..