22 December Sunday

ലൈബ്രറി കൗൺസിൽ വായനമത്സരം 
ഡിസം. 5ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024
കാഞ്ഞങ്ങാട്
ലൈബ്രറി കൗൺസിൽ  വായനാ മത്സരങ്ങൾ ഡിസംബർ അഞ്ചിന് ആരംഭിക്കും. അഖില കേരള വായനോത്സവത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കുള്ള പ്രാഥമിക മത്സരം ജില്ലയിലെ വിവിധ ഹൈസ്കൂളുകളിൽ ഡിസംബർ അഞ്ചിന് നടക്കും. 
മുതിർന്നവർക്ക് 16  മുതൽ 25 വയസ് വരെയും 26 വയസ്സിന് മുകളിലുമായുള്ള രണ്ട് വിഭാഗക്കാർക്കുള്ള   മത്സരം ഡിസംബർ എട്ടിന് ഗ്രന്ഥശാലകളിൽ നടക്കും. ഇതേ ദിവസം ജില്ലാ ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ പ്രത്യേകമായി സംഘടിപ്പിക്കുന്ന യുപി, വനിതാ വിഭാഗങ്ങൾക്കുള്ള വായനാ മത്സരവും ഗ്രന്ഥശാലകളിൽ നടക്കും. 
യുപി വിഭാഗത്തിൽ 5, വനിതാ വിഭാഗത്തിൽ 9, ഹൈസ്കൂൾ -7, മുതിർന്നവർ ഒന്നാം വിഭാഗത്തിൽ 10, രണ്ടാം വിഭാഗത്തിൽ 9 പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കിയാണ്‌  എഴുത്തുപരീക്ഷയിലെ ചോദ്യങ്ങൾ. പ്രാഥമിക തലത്തിൽ പൊതുചോദ്യങ്ങളുമുണ്ടാകും. പുസ്തകങ്ങളുടെ പട്ടികയും പുസ്തകങ്ങളും അംഗീകൃത ഗ്രന്ഥശാലകളിൽ ലഭിക്കും. പുസ്തകങ്ങളെ പരിചയപ്പെടുത്തിയുള്ള പ്രത്യേക വീഡിയോ തയ്യാറാക്കി നവമാധ്യമങ്ങളിൽ  ലൈബ്രറി കൗൺസിൽ പ്രചരിപ്പിക്കുന്നുണ്ട്.
പ്രാഥമിക തല മത്സരത്തിനുശേഷം ഡിസംബർ 29 ന് താലൂക്ക്, 2025 ജനുവരി 19ന് ജില്ലാ തല  മത്സരങ്ങളും നടക്കും. ഹൈസ്കൂൾ, മുതിർന്നവർ രണ്ട് വിഭാഗങ്ങളുടെ സംസ്ഥാനതല മത്സരം ഏപ്രിൽ 19, 20 തീയതികളിലാണ്. വനിത, യുപി വിഭാഗം മത്സരം ജില്ലാ മത്സരത്തോടെ സമാപിക്കും. 
40 വായനാ മത്സര പുസ്തകങ്ങളെ ആസ്പദമാക്കി വിവിധ ഗ്രന്ഥശാലകളിൽ പുസ്തക ചർച്ച നടത്താനും ലൈബ്രറി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. വായനാ മത്സരം വിജയിപ്പിക്കാൻ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ വി കുഞ്ഞിരാമൻ, സെക്രട്ടറി ഡോ. പി പ്രഭാകരൻ എന്നിവർ അഭ്യർഥിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top