28 December Saturday

ഉയർന്നു 
ചെമ്പതാക

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

സിപിഐ എം ആലക്കോട് 
ഏരിയാ സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളനനഗറിൽ സംഘാടകസമിതി ചെയർമാൻ 
പി വി ബാബുരാജ് പതാക 
ഉയർത്തുന്നു

 ആലക്കോട്

സിപിഐ എം ആലക്കോട് ഏരിയാ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു. പൊതുസമ്മേളന വേദിയായ  സീതാറാം യെച്ചൂരി നഗറിൽ സംഘാടകസമിതി ചെയർമാൻ പി വി ബാബുരാജ് പതാക ഉയർത്തി. സ്‌മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ ആലക്കോട് പെട്രോൾ പമ്പിന് മുന്നിൽ സംഗമിച്ച് അത്‌ലറ്റുകൾ, റെഡ് വളന്റിയർമാർ എന്നിവരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിൽ എത്തിച്ചു. ജനറൽ കൺവീനർ കെ പി സാബു സ്വാഗതം പറഞ്ഞു.
കൊടിമര ജാഥ പച്ചാണി പി കെ ബാലകൃഷ്ണൻനായർ സ്‌മൃതിമണ്ഡപത്തിൽ ജില്ലാ കമ്മിറ്റിയംഗം എം കരുണാകരൻ ഉദ്ഘാടനംചെയ്‌തു.  ജാഥാ ലീഡർ പി രവീന്ദ്രൻ ഏറ്റുവാങ്ങി. പതാക ജാഥ മാമ്പളം രക്തസാക്ഷി രാജീവൻ സ്‌മൃതിമണ്ഡപത്തിൽ ഏരിയാ സെക്രട്ടറി സാജൻ കെ ജോസഫ് ഉദ്ഘാടനംചെയ്‌തു.  ജാഥാ ലീഡർ സാജു ജോസഫ്‌ പതാക ഏറ്റുവാങ്ങി.  ദീപശിഖാ ജാഥകൾ കൂളാമ്പി എം ബേബി സ്‌മൃതിമണ്ഡപത്തിൽ കെ പി സാബു,  അരങ്ങം ജയപുരം രാജു സ്‌മൃതിമണ്ഡപത്തിൽ കെ എസ് ചന്ദ്രശേഖരൻ,  തേർത്തല്ലി കെ എൻ ശാരദാമ്മ സ്‌മൃതിമണ്ഡപത്തിൽ പി വി ബാബുരാജ്‌, കരുവഞ്ചാൽ ടി ഒ തോമസ് സ്‌മൃതിമണ്ഡപത്തിൽ ടി പ്രഭാകരൻ,  കാർത്തികപുരം കെ കെ പുരുഷോത്തമൻ, കെ എസ് അമ്മുക്കുട്ടി, വി സി അഗസ്റ്റിൻ എന്നിവരുടെ സ്‌മൃതിമണ്ഡപങ്ങളിൽ വി പി ഗോവിന്ദൻ എന്നിവർ ഉദ്‌ഘാടനംചെയ്‌തു.  ജാഥാ ലീഡർമാരായ  വി എ അപ്പച്ചൻ,  സി എൻ ഷൈൻകുമാർ,  പി സന്ദീപ്‌,  പി പ്രേമലത,  എൻ എം രാജു  എന്നിവർ  ദീപശിഖ ഏറ്റുവാങ്ങി.  സമ്മേളനനഗരിയിൽ പതാക പി ഡി രാധാകൃഷ്‌ണനും കൊടിമരം ടി ജി വിക്രമനും ഏറ്റുവാങ്ങി.      

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top