സർവതോന്മുഖമായ വികസനമാണ് ആലക്കോട് മേഖലയിൽ നടക്കുന്നത്. കിഴക്കൻ മലയോര ജനതയുടെ ഏറെക്കാലത്തെ ആവശ്യമായ ആലക്കോട് പാലം യാഥാർഥ്യമാക്കിയത് മലയോര വികസനത്തിന് ഗതിവേഗം കൂട്ടി. പാലം പ്രവൃത്തി കോടതി വ്യവഹാരത്തിലൂടെ നീണ്ടപ്പോൾ പരിഹരിക്കാൻ സിപിഐ എം കാര്യമായ ഇടപെടലാണ് നടത്തിയത്. കരുവഞ്ചാൽ പാലം പണി 90 ശതമാനം പൂർത്തിയാക്കാനായി. ചപ്പാരപ്പടവ് പഞ്ചായത്തിലെ ചാണോക്കുണ്ട്, മണിക്കൽ പാലങ്ങൾ നാടിന് സമർപ്പിച്ചു. കരാറുകാരന്റെ അനാസ്ഥമൂലം സ്തംഭനാവസ്ഥയിലായ കൂവേരി കാട്ടാമ്പള്ളി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പുനർ ടെൻഡർ നടത്തി പ്രവൃത്തി തുടങ്ങി. മണാട്ടി, മംഗര പാലങ്ങളുടെ നിർമാണവുംപുരോഗമിക്കുന്നു. ഒടുവള്ളിത്തട്ട് എഫ്എച്ച്സി കമ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി.
തേർത്തല്ലി, ഉദയഗിരി പിഎച്ച്സികൾ എഫ്എച്ച്സികളാക്കി ഉയർത്തി. ആദിവാസികൾ ഉൾപ്പടെയുള്ള കുടിയേറ്റ ജനതക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതും ആരോഗ്യമേഖലയിലെ കുതിച്ചുചാട്ടത്തിന്റെ ഭാഗമാണ്. മുഴുവൻ മലയോര, തീരദേശ റോഡുകളും നവീകരിച്ചു. നടുവിൽ ഗവ. പോളിടെക്നിക് കോളേജ് യാഥാർഥ്യമാക്കി. മലയോരത്തെ മുഴുവൻ ഗവ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധുനിക വിദ്യഭ്യാസ സൗകര്യം ഒരുക്കി. മുഴുവൻ വില്ലേജ് ഓഫീസുകൾക്കും പുതിയ കെട്ടിടം നിർമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..