19 November Tuesday

എടക്കാട്‌ ഏരിയാ സമ്മേളനം തുടങ്ങി രണസ്‌മരണയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

സിപിഐ എം എടക്കാട് ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റം​ഗം പുത്തലത്ത് ദിനേശന്‍ ഉദ്ഘാടനം ചെയ്യുന്നു

 പെരളശേരി

സിപിഐ എം എടക്കാട്‌ ഏരിയാ സമ്മേളനത്തിന്‌ എ കെ ജിയുടെ മണ്ണിൽ ആവേശത്തുടക്കം. പെരളശേരി ചന്ദ്രൻ കിഴുത്തള്ളി നഗറിൽ (ബിഗ്‌ഡേ ഓഡിറ്റോറിയം)   കെ കെ നാരായണൻ പതാകയുയർത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത്‌ ദിനേശൻ  ഉദ്‌ഘാടനം ചെയ്‌തു. കെ രാജീവൻ താൽക്കാലിക അധ്യക്ഷനായി.  പ്രതിനിധി സമ്മേളന നഗറിൽ  ഉയർത്താനുള്ള പതാക എ കെ ജി സ്മൃതി മണ്ഡപത്തിൽനിന്നാണെത്തിച്ചത്‌.  സ്വാഗതഗാനത്തോടെയാണ്‌ പ്രതിനിധികളെ വരവേറ്റത്‌.
 കെ ഗിരീശൻ രക്തസാക്ഷി പ്രമേയവും ഒ പി രവീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ രാജീവൻ, കെ ശോഭ, വൈഷ്‌ണവ്‌ മഹീന്ദ്രൻ, ഒ വി ജാഫർ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. സംഘാടക സമിതി ജനറൽ കൺവീനർ പി രഘു സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വി ശിവദാസൻ, എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ഹരീന്ദ്രൻ, ടി ഐ മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗം കെ ബാബുരാജ്‌ എന്നിവർ പങ്കെടുക്കുന്നു. ഏരിയാ സെക്രട്ടറി എം കെ മുരളി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങി. 10  ലോക്കലുകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. 
  ചൊവ്വാഴ്‌ച വൈകിട്ട്‌ ബഹുജനപ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിക്കും. മൂന്നുപെരിയ കേന്ദ്രീകരിച്ച്‌ ചുകപ്പു വളന്റിയർമാർച്ചും പ്രകടനവും തുടങ്ങും. 
പൊതുസമ്മേളനം പെരളശേരി കെ വി ബാലൻ നഗറിൽ  കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യും. അലോഷിയുടെ ഗാനവിരുന്നും അരങ്ങേറും.
 
 
ബിജെപിയുടെ എളുപ്പവഴിക്ക്‌ തടയിട്ടത്‌ 
ഇടതുപക്ഷം:  പുത്തലത്ത്‌ ദിനേശൻ
പെരളശേരി
ബിജെപിക്ക്‌ ഒറ്റയ്‌ക്ക്‌ അധികാരത്തിൽ വരാനുള്ള സാഹചര്യമില്ലാതാക്കിയത്‌ ഇടതുപക്ഷം ഉയർത്തിയ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളുമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത്‌ ദിനേശൻ . സിപിഐ എം എടക്കാട്‌ ഏരിയാ സമ്മേളനം പെരളശേരിയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
  മോദി ഭരണത്തിന്‌ ഏറ്റവും തലവേദനയുണ്ടാക്കിയത്‌ കർഷക പ്രക്ഷോഭങ്ങളാണ്‌. രൂക്ഷമായ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കങ്ങളും ഫലം കണ്ടില്ല. സ്‌ത്രീ, ദളിത്‌, വിദ്യാർഥി പ്രശ്‌നങ്ങളുയർത്തിയും രാജ്യത്ത്‌ പ്രക്ഷോഭങ്ങൾ നടന്നു. 
ഇവയൊക്കെ ബിജെപിക്ക്‌ വീണ്ടും അധികാരത്തിലെത്താനുള്ള എളുപ്പവഴി ഇല്ലാതാക്കി. മതനിരപേക്ഷതയ്‌ക്കുവേണ്ടിയുള്ള ഇടതുപക്ഷ പ്രതിരോധമാണ്‌ ബിജെപിയെ ഒരുപരിധി വരെയെങ്കിലും തടഞ്ഞുനിർത്തുന്നത്‌. അതുകൊണ്ടാണ്‌ ഇടതുപക്ഷത്തെ ഉന്മൂലനംചെയ്യാൻ ഹിന്ദുത്വശക്തികൾ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
 ആലക്കോട്‌ ഏരിയാ സമ്മേളനം
 ഇന്ന്‌ തുടങ്ങും
ആലക്കോട്‌
സിപിഐ എം ആലക്കോട്‌ ഏരിയാ സമ്മേളനം ചൊവ്വാഴ്‌ച തുടങ്ങും. പ്രതിനിധി സമ്മേളനം രാവിലെ ഒമ്പതിന്‌ കൊട്ടയാട് നടുപ്പറമ്പ്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (സ്പോർട്സ് സിറ്റി) സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനംചെയ്യും. 
17 ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 157 പ്രതിനിധികൾ  പങ്കെടുക്കും. ബുധൻ വൈകിട്ട് നാലിന്‌ അരങ്ങം കേന്ദ്രീകരിച്ച്‌  റെഡ്‌വളന്റിയർ മാർച്ചും ബഹുജന പ്രകടനവും  തുടങ്ങും. അഞ്ചിന്‌  ആലക്കോട് ടൗണിലെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം  ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനംചെയ്യും.  
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top