19 November Tuesday

ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024
തിരുവനന്തപുരം
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും 20ന് വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമീഷണർ സഫ്‌നാ നസറുദ്ദീൻ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള കാഷ്വൽ/ ദിവസവേതനക്കാർ അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമാണ്‌. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിങ്‌ സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ അവധി തൊഴിലുടമ ഉറപ്പാക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top