28 December Saturday

ഗുരുവായൂര്‍ ഏകാദശി: 
പൊലീസ് വിളക്ക് 
ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

ഗുരുവായൂര്‍ ഏകാദശി പൊലീസ് വിളക്കിന്റെ ഭാ​ഗമായി രാത്രി നടന്ന ശീവേലി എഴുന്നള്ളിപ്പ്

ഗുരുവായൂർ 

 ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള വിളക്കാഘോഷം എട്ടാം ദിവസമായ തിങ്കളാഴ്ച പൊലീസ് വിളക്കാഘോഷിച്ചു. രാവിലെയും  ഉച്ചയ്ക്കും നടന്ന മൂന്നാനകളോടെയുള്ള കാഴ്ചശീവേലി എഴുന്നള്ളിപ്പിന്  കക്കാട് രാജപ്പൻ മാരാരുടെ പ്രമാണത്തിലുള്ള  മേളം അരങ്ങേറി.   
ക്ഷേത്രത്തിനകത്ത് സന്ധ്യക്ക്‌ കക്കാട് രാജപ്പൻ മാരാർ, അതുൽ കെ മാരാർ എന്നിവരുടെ നേതൃത്വത്തിൽ തായമ്പകയും അരങ്ങേറി.   സാംസ്‌കാരിക സന്ധ്യ  നോർത്ത് സോൺ ഐജി  കെ സേതുരാമൻ  ഉദ്ഘാടനം ചെയ്തു. 
റിട്ട. പൊലീസ് സൂപ്രണ്ട്‌ ആർ കെ  ജയരാജ് അധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ  വിജയൻ, അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ എന്നിവർ മുഖ്യാതിഥികളായി. ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമീഷണർ  കെ എം  ബിജു, ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഹൗസ് ഓഫീസർ   ജി അജയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top