സീതാറാം യെച്ചൂരി–-കോടിയേരി ബാലകൃഷ്ണൻ നഗർ (കേച്ചേരി സെന്റർ)
കേച്ചേരി പുഴയോരങ്ങളെ ചുവപ്പിച്ച് സിപിഐ എം കുന്നംകുളം ഏരിയ സമ്മേളനത്തിന് ഉജ്വല സമാപനം. ചുവപ്പ് സേന മാർച്ചും ബഹുജന പ്രകടനവും കേച്ചേരിയിലെ സിപിഐ എമ്മിന്റെ ശക്തി വിളിച്ചോതുന്നതായി. കുന്നംകുളത്ത് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ ചൂണ്ടൽ പഞ്ചായത്ത് മാത്രം കേന്ദ്രീകരിച്ചായിരുന്നു പ്രകടനം. എരനെല്ലൂരിൽ നിന്ന് ചുവപ്പ് സേന മാർച്ചും വാദ്യഘോഷങ്ങളോടെ ബഹുജനപ്രകടനവും ആരംഭിച്ചു. കേച്ചേരി സെന്ററിൽ സ്‌കൂളിന് സമീപം സജ്ജീകരിച്ച സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമാപിച്ചു.
പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുന്നല്ലി, ടി കെ വാസു, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ബാലാജി, കെ എഫ് ഡേവീസ്, എം എൻ സത്യൻ, ഉഷ പ്രഭുകുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ടി സി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..