വള്ളികുന്നം
തോപ്പിൽ കൃഷ്‌ണപിള്ളയുടെ 36–-ാം ചരമദിനം വള്ളികുന്നം തോപ്പിൽ കൃഷ്‌ണപിള്ള സ്‌മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. രാവിലെ എട്ടിന് സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചനയും അഞ്ചിന് വള്ളികുന്നം അമൃത ജങ്‌ഷനിൽ അനുസ്‌മരണ സമ്മേളനവും നടന്നു.
എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സമിതി പ്രസിഡന്റ് സി രഘു അധ്യക്ഷനായി. സമിതി സെക്രട്ടറി സെലിൻ ഗോപി സ്വാഗതം പറഞ്ഞു. തോപ്പിൽ കൃഷ്‌ണപിള്ള ഫൗണ്ടേഷൻ കെപിഎസി രാജേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. 2023–--24 ലെ കേരള സംഗീതനാടക അവാർഡ് ജേതാക്കളെ തോപ്പിൽ കൃഷ്‌ണപിള്ള സ്‌മാരക പ്രശസ്‌തിപത്രം നൽകി എം എസ് അരുൺകുമാർ ആദരിച്ചു.
ആർട്ടിസ്‌റ്റ് സുജാതൻ ഫൗണ്ടേഷൻ ലോഗോ പ്രകാശിപ്പിച്ചു. വള്ളികുന്നത്തെ പഴയകാല കലാകാരൻമാരെ കെപിഎസി ലീല ആദരിച്ചു. കവി വിഭു പിരപ്പൻകോട്, കെപിഎസി വൈശാഖൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി അഭിലാഷ്, തൃദീപ്, തോപ്പിൽ സുരേഷ്, ബിജി പ്രസാദ്, ഉഷ, ബാബു കടുവുങ്കൽ എന്നിവർ സംസാരിച്ചു. കലാസന്ധ്യയും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..