മകൊമ്പ്
ജില്ലാ പഞ്ചായത്തും ഫിഷറീസ്‌വകുപ്പും ചേർന്ന് നടപ്പാക്കുന്ന പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പദ്ധതി പ്രകാരം കാവാലം പഞ്ചായത്തിലെ തട്ടാശേരിക്കടവിൽ 30,000 ആറ്റുകൊഞ്ച് നിക്ഷേപിച്ചു. കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്‌ത്രീയ മത്സ്യബന്ധനം എന്നിവമൂലം തദ്ദേശീയ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ഉദ്ഘാടനംചെയ്‌തു. കാവാലം പഞ്ചായത്ത് പ്രസിഡന്റ് സത്യദാസ് അധ്യക്ഷനായി. ബ്ലോക്ക് ഡിവിഷൻ അംഗം സന്ധ്യ സുരേഷ്, പഞ്ചായത്തംഗം ശ്യാംകുമാർ ശങ്കരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..