കോഴിക്കോട്
എൻഎച്ച്എം എംപ്ലോയീസ് ഫെഡറേഷന്റെ (സിഐടിയു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ദേശീയ ആരോഗ്യദൗത്യം ജീവനക്കാർ പണിമുടക്കി. പണിമുടക്കിയ ജീവനക്കാർ ഡിപിഎം, ഡിഎംഒ ഓഫീസ് മാർച്ചും കലക്-ടറേറ്റിന് മുമ്പിൽ ധർണയും സംഘടിപ്പിച്ചു.
ധർണ സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് റാൻഡോൾഫ് വിൻസന്റ് അധ്യക്ഷനായി. ശമ്പള പരിഷ്കരണത്തിലെ അപാകം പരിഹരിക്കുക, പ്രസവാവധി അനുവദിക്കുന്നതിലെ സാങ്കേതികത്വം പരിഹരിക്കുക, പിഎഫ് ആനുകൂല്യം എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..