23 December Monday

പാടശേഖരസമിതി പൊതുയോഗം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

പത്തിയൂർ കരിപ്പുഴ ഉള്ളിട്ട പുഞ്ച പാടശേഖര സമിതിയിലെ കർഷകരുടെ വാർഷിക പൊതുയോഗം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു

കായംകുളം
പത്തിയൂർ കരിപ്പുഴ ഉള്ളിട്ട പുഞ്ച പാടശേഖരസമിതിയിലെ കർഷകരുടെ വാർഷിക പൊതുയോഗം ഏവൂർ തെക്ക് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. 
പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ അധ്യക്ഷയായി. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി സുധാകരക്കുറുപ്പ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി ഉണ്ണികൃഷ്‌ണൻ, ചെട്ടികുളങ്ങര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ ഓമനക്കുട്ടൻ, പത്തിയൂർ പഞ്ചായത്തംഗം സുരേഷ്ബാബു, ചേപ്പാട് പഞ്ചായത്തംഗം ഐ തമ്പി, ചേപ്പാട് കൃഷി ഓഫീസർ ആർ ഗംഗ, പത്തിയൂർ കൃഷി ഓഫീസർ  ദീപ ആർ ചന്ദ്രൻ, പാടശേഖരസമിതി കൺവീനർ കെ കെ ജോൺ എന്നിവർ സംസാരിച്ചു. പാടശേഖരസമിതിയുടെ പുതിയ കൺവീനറായി എം കെ വേണുകുമാറിനെ തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top