22 December Sunday

ചെണ്ടുമല്ലി പൂക്കും സാന്ത്വനം പകരാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

കൃഷ്ണപുരം ഗവ. എച്ച്എസ്എസിലെ എൻഎസ്എസ് വളണ്ടിയർമാരുടെ ചെണ്ടുമല്ലികൃഷി കായംകുളം ട്രാഫിക് 
എസ്ഐ ആനന്ദകുമാർ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
ഓണപ്പൂക്കളം തീർക്കാൻ ചെണ്ടുമല്ലി കൃഷിയുമായി എൻഎസ്എസ് വളണ്ടിയർമാർ. "ഓണത്തിന് ഒരു വട്ടിപ്പൂ' എന്ന ലക്ഷ്യത്തോടെ കൃഷ്‌ണപുരം ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ എൻഎസ്എസ് വിദ്യാർഥികളുടേതാണ്‌ പൂകൃഷി. സ്‌കൂളിലെ എല്ലാ വിഭാഗത്തിലും ഓണത്തിന് പൂക്കൾ വിതരണംചെയ്യും. ഇതിലൂടെ ലഭിക്കുന്ന തുക പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കും. കായംകുളം ട്രാഫിക് എസ്ഐ ആനന്ദകുമാർ ഉദ്ഘാടനംചെയ്‌തു. 
കൗൺസിലർ  ബിനു അശോക് ബന്ദിത്തൈ വിതരണംചെയ്‌തു. കെ ഹരികുമാർ തൈ നട്ടു. പിടിഎ വൈസ്‌പ്രസിഡന്റ്‌ ഉദയഭാനു അധ്യക്ഷനായി. പ്രിൻസിപ്പൽ കെ വിനോദ്കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ഷീജാമോൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top