21 December Saturday

പെൺകുട്ടിയുടെ ചിത്രം ദുരുപയോ​ഗംചെയ്തു; ചോദ്യംചെയ്ത അച്ഛന്‌ മർദനം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
കടയ്ക്കൽ
ഓണാഘോഷത്തിനിടെ പെൺകുട്ടിയുടെ ചിത്രം ദുരുപയോ​ഗംചെയ്തതിന്‌ പൊലീസിൽ പരാതി നൽകിയ അച്ഛനെ ആക്രമിച്ചു. കടയ്ക്കൽ പാങ്ങലുകാട്ടിൽ  ഒരു വിഭാഗം നടത്തിയ ഓണോഘോഷത്തിനിടെയാണ് സുന്ദരിക്ക് പൊട്ടുതൊടൽ മത്സരത്തിന് സമീപവാസിയായ ഹയർ സെക്കൻഡറി വിദ്യാർഥിനിയുടെ ചിത്രം ഉപയോ​ഗിച്ചത്. പാങ്ങലുകാട് ജങ്ഷനിൽ ട്യൂഷൻ സ്ഥാപനം എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ചുകൊണ്ട് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിലെ ചിത്രമാണ് മത്സരത്തിനായി ഉപയോ​ഗിച്ചത്. തുടർന്ന് ഇതിന്റെ വീഡിയോ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് കഴിഞ്ഞദിവസം രാത്രിയിൽ പാങ്ങലുകാട്ടിലെ ബിജെപി ലഹരി മാഫിയ സംഘത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചത്. സംഭവം അറിഞ്ഞ് പൊലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത് സംഭവത്തിലെ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം കൊല്ലം റൂറൽ എസ്‌പിക്ക് പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top