22 December Sunday

പ്രതികളെ ഇന്ന്‌ 
ശാസ്താംകോട്ട 
കോടതിയിൽ ഹാജരാക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

 ശാസ്താംകോട്ട

മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്‌ത്തി കാർകയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ വെള്ളിയാഴ്ച ശാസ്താംകോട്ട ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. പ്രതികളായ കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെ തെളിവെടുപ്പിനും വിശദമായ ചോദ്യംചെയ്യലിനുമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിൽ വാദംകേട്ട ശേഷമാണ് റിമാൻഡിൽ കഴിയുന്ന ഇരുവരെയും ഹാജരാക്കാൻ മജിസ്ട്രേട്ട് ആർ നവീൻ ഉത്തരവിട്ടത്. പൊലീസിന്റെ അപേക്ഷ പരിഗണിച്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകിയേക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top