ആലക്കോട് ഏരിയയിൽ
3500 വരിക്കാർ
ആലക്കോട്
ദേശാഭിമാനി പത്രത്തിന് 3500 വാർഷിക വരിക്കാരെ ചേർത്ത് ആലക്കോട് ഏരിയയിൽ ക്വാട്ട പൂർത്തീകരിച്ചു. വരിക്കാരുടെ ലിസ്റ്റ് വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഏറ്റുവാങ്ങി. തേർത്തല്ലിയിൽനിന്ന് ആരംഭിച്ച് കാർത്തികപുരം, ആലക്കോട്, ചപ്പാരപ്പടവ് മേഖലകൾ സഞ്ചരിച്ച് നടുവിലിൽ സമാപിച്ചു. ജില്ലാ കമ്മിറ്റിയംഗം എം കരുണാകരൻ, ഏരിയാ സെക്രട്ടറി സാജൻ കെ ജോസഫ്, സാജു ജോസഫ്, കെ രാമചന്ദ്രൻ, എം കെ പ്രദീപ്കുമാർ എൻ എം രാജു, കെ എസ് ചന്ദ്രശേഖരൻ, കെ ബി ചന്ദ്രൻ, കെ പി സാബു, ടോമി മൈക്കിൾ, വി പി ഗോവിന്ദൻ, അഡ്വ. ടി പി ലക്ഷ്മണൻ, വി വി തോമസ് എന്നിവർ സംസാരിച്ചു. 537 വരിക്കാരെ ചേർത്ത് കൂവേരി ലോക്കൽ കമ്മിറ്റിയാണ് ഏറ്റവും മുന്നിൽ. വരും ദിവസങ്ങളിൽ കൂടുതൽപേർ ദേശാഭിമാനി പത്രത്തിന്റെ ഭാഗമാകും.
വിസ്മയ പാർക്ക് ജീവനക്കാർ വരിക്കാരായി
പറശ്ശിനിക്കടവ്
വിസ്മയ അമ്യൂസ്‌മെന്റ് പാർക്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. പറശ്ശിനിക്കടവ് വിസ്മയ പാർക്ക്, വിസ്മയ കണ്ണൂർ ടൂർസ് ആൻഡ് ട്രാവൽസ്, മാഹി എം മുകുന്ദൻ പാർക്ക് എന്നിവിടങ്ങളിലെ ജീവനക്കാരാണ് വാർഷിക വരിക്കാരായത്. വിസ്‌മയയുടെ 225 ജീവനക്കാരും പാർക്കിന് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 25 പത്രം ഉൾപ്പെടെ 250 പേരുടെ ലിസ്‌റ്റും വരിസംഖ്യയുമാണ് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന് പാർക്ക് മാനേജിങ് ഡയറക്ടർ ഇ വൈഷ്ണവ്, ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കെ രാജീവൻ എന്നിവർ കൈമാറിയത്. പാർക്ക് ചെയർമാൻ പി വി ഗോപിനാഥ് അധ്യക്ഷനായി. മാനേജർ കെ എം ബാബുരാജ് സംസാരിച്ചു. വൈസ് ചെയർമാൻ കെ സന്തോഷ് സ്വാഗതവും വി വി നിധിൻ നന്ദിയും പറഞ്ഞു.
തളിപ്പറമ്പ്
ഏരിയയിൽ 2600 പേർ
തളിപ്പറമ്പ്
സിപിഐ എം തളിപ്പറമ്പ് ഏരിയയിൽ 2600 പേർ ദേശാഭിമാനി വാർഷിക വരിക്കാരായി. ഏരിയയിലെ 15 ലോക്കലുകളിൽനിന്നുള്ള വാർഷിക വരിസംഖ്യ ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥൻ ഏറ്റുവാങ്ങി. കെ ദാമോദരൻ അധ്യക്ഷനായി. ടി ബാലകൃഷ്ണൻ, ടി ലത, എ കൃഷ്‌ണൻ, ഷാനവാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ സന്തോഷ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..